മരിയൻ കോഷ്‌ലാൻഡ്
മരിയൻ എലിയട്ട് "ബണ്ണി" കോഷ്‌ലാൻഡ് (ഒക്‌ടോബർ 25, 1921 - ഒക്ടോബർ 28, 1997) ആന്റിബോഡികളുടെ അമിനോ ആസിഡ് ഘടനയിലെ വ്യത്യാസങ്ങൾ, പുറമേനിന്നുളള ആക്രമണകാരികളെ ചെറുക്കുന്നതിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിശദീകരിക്കുന്നുവെന്ന് കണ്ടെത്തിയ ഒരു അമേരിക്കൻ രോഗപ്രതിരോധശാസ്ത്രജ്ഞയാണ്.
മരിയൻ കോഷ്‌ലാൻഡ് | |
---|---|
പ്രമാണം:Marian Koshland.jpg | |
ജനനം | മരിയൻ എലിയറ്റ് ഒക്ടോബർ 25, 1921 |
മരണം | ഒക്ടോബർ 28, 1997 | (പ്രായം 76)
ദേശീയത | അമേരിക്കൻ |
കലാലയം | വാസ്സർ കോളേജ് (B.S., 1942) ഷിക്കാഗോ യൂണിവേഴ്സിറ്റി (M.S., 1943; Ph.D., 1949) |
അറിയപ്പെടുന്നത് | ആന്റിബോഡികൾ, രോഗപ്രതിരോധ പ്രതികരണം എന്നിവയെക്കുറിച്ചുള്ള ഗവേഷണം |
ജീവിതപങ്കാളി(കൾ) | ഡാനിയൽ ഇ. കോഷ്‌ലാൻഡ് ജൂനിയർ. (1920–2007) |
കുട്ടികൾ | എലൻ കോഷ്‌ലാൻഡ് ഫിലിസ് കോഷ്‌ലാൻഡ് ജെയിംസ് കോഷ്‌ലാൻഡ് ഗെയിൽ കോഷ്‌ലാൻഡ് ഡഗ്ലസ് കോഷ്‌ലാൻഡ് |
പുരസ്കാരങ്ങൾ | FASEB Excellence in Science Award (1989) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഇമ്മ്യൂണോളജി, ബാക്ടീരിയോളജി |
സ്ഥാപനങ്ങൾ | കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി |
സ്വാധീനങ്ങൾ | ആർനെ ടിസെലിയസ്, എൽവിൻ എ. കബാറ്റ്, കാൾ ലാൻഡ്‌സ്റ്റൈനർ, ഡേവിഡ് ബാൾട്ടിമോർ |
ജീവിതരേഖ
തിരുത്തുക1921 ഒക്ടോബർ 25 ന് കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിൽ മാർഗരേത്ത് ഷ്മിഡ് എലിയട്ടിന്റെയും വാൾട്ടർ എലിയട്ടിന്റെയും മകളായി മരിയൻ എലിയട്ട് ജനിച്ചു.[1] മാതാവ് ഡെന്മാർക്കിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ ഒരു അധ്യാപികയും പിതാവ് സതേൺ ബാപ്റ്റിസ്റ്റ് പശ്ചാത്തലത്തിലുള്ള ഒരു ഹാർഡ്‌വെയർ സെയിൽസ്മാനുമായിരുന്നു.[2] നാല് വയസ്സുള്ളപ്പോൾ, അവളുടെ ഇളയ സഹോദരന് ടൈഫോയ്ഡ് പനി പിടിപെടുകയും അയൽവാസിയായ രണ്ട് പെൺകുട്ടികളിൽനിന്ന് അവൾ പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്തു.[3] വർക്ക്‌സ് പ്രോഗ്രസ് അഡ്മിനിസ്‌ട്രേഷൻ തിയേറ്റർ പ്രൊഡക്ഷനുകളിൽ പങ്കെടുക്കുന്ന മൂന്ന് ജൂത ആൺകുട്ടികളുമായി സൗഹൃദത്തിലായ അവൾ ഒരു ടോംബോയ് ആയിരുന്നു.
ന്യൂയോർക്കിലെ വാസ്സർ കോളേജിൽ വിദ്യാഭ്യാസം ചെയ്ത മരിയൻ 1942-ൽ ബാക്ടീരിയോളജിയിൽ അവിടെനിന്ന് ബിരുദം നേടി. തുടർന്ന് അവൾ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേരുകയും അവിടെനിന്ന് 1943-ൽ ബാക്ടീരിയോളജിയിൽ എം.എസ്. നേടുകയും ചെയ്തു. ഷിക്കാഗോയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനായി പ്രവർത്തിച്ച അവരൿ, കോളറയ്‌ക്കുള്ള വാക്‌സിൻ വികസിപ്പിച്ച ഒരു ഗവേഷണ സംഘത്തിലെ അംഗമായിരുന്നു.[4][5]
ഷിക്കാഗോയിൽ വച്ച് അവൾ ഒരു ജൈവ രസതന്ത്രജ്ഞയും ലെവി സ്ട്രോസ് ഫോർച്ച്യൂണിൻറെ അനന്തരാവകാശിയുമായ ഡാനിയൽ ഇ. കോഷ്‌ലാൻഡ് ജൂനിയറിനെ കണ്ടുമുട്ടി.[6] 1945-ൽ, അവൾ ടെന്നസിയിലെ ഓക്ക് റിഡ്ജിൽ അദ്ദേഹത്തോടൊപ്പം ചേരുകയും, വികിരണത്തിന്റെ ജൈവിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി മാൻഹട്ടൻ പദ്ധതിയിൽ ഒരു വർഷം ചെലവഴിക്കുകയും ചെയ്തു.[7] 1946-ൽ ഇരുവരും വിവാഹിതരായശേഷം[8] ഷിക്കാഗോയിലേക്ക് മടങ്ങുകയും അവിടെ മരിയൻ 1949-ൽ ഷിക്കാഗോ സർവകലാശാലയിൽ നിന്ന് രോഗപ്രതിരോധശാസ്ത്രത്തിൽ തൻറെ പിഎച്ച്.ഡി നേടുകയും ചെയ്തു. അവരുടെ പ്രൊഫസർ മരിയൻ ഗർഭിണിയായിരുന്നതിനാൽ അവൾ അത് പാഴാക്കുമെന്ന് കരുതി പിഎച്ച്.ഡി നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന മരിയന്റെ സഹോദരഭാര്യ പിന്നീട് ഓർമ്മിച്ചു.[9] 1949-ൽ, അവൾ ഡാനിയലിനൊപ്പം ബോസ്റ്റണിലേക്ക് താമസം മാറി, അവിടെ ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ബാക്ടീരിയോളജി വിഭാഗത്തിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പിൽ രണ്ട് വർഷം ചെലവഴിച്ചു. പിന്നീട് ഇരുവരും ബ്രൂക്ക്‌ഹേവൻ നാഷണൽ ലബോറട്ടറിയിൽ 13 വർഷക്കാലം ജോലി ചെയ്തു.[10]
അവലംബം
തിരുത്തുക- ↑ Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
- ↑ Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.

- ↑ Barron, James (October 30, 1997). "Marian Koshland, 76, Expert On How Antibodies Fight Ills". The New York Times.
- ↑ Maugh II, Thomas H. (July 26, 2007). "Daniel Koshland Jr., 87; UC Berkeley molecular biologist, editor of the journal Science". Los Angeles Times.
- ↑ Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.
- ↑ Maugh II, Thomas H. (July 26, 2007). "Daniel Koshland Jr., 87; UC Berkeley molecular biologist, editor of the journal Science". Los Angeles Times.
- ↑ "OBITUARY – Marian Elliott Koshland". San Francisco Chronicle. October 29, 1997.
- ↑ Guyer, Ruth Levy. "Marian E. Koshland Biographical Memoir" (PDF). National Academy of Sciences. Retrieved July 9, 2012.