ക്രൈസ്തവദേവാലയങ്ങളിൽ പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ഉപയോഗിക്കുന്ന തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു മണിയാണ് മരമണി. ഇവയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദുഃഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് അദ്ദേഹം മരമണികൾക്ക് രൂപം നൽകിയത്. പിന്നീട് പീഡാനുഭവരംഗങ്ങളിലും ഇവ ഉപയോഗിച്ചു തുടങ്ങി. സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മിഷണറിമാരാണ് കേരളത്തിൽ ഇവ അവതരിപ്പിച്ചത്. വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് മരമണി ഭാരതത്തിൽ പ്രചരിപ്പിച്ചത്.

"https://ml.wikipedia.org/w/index.php?title=മരമണി&oldid=3090903" എന്ന താളിൽനിന്ന് ശേഖരിച്ചത്