മരക്കുലംകുന്ന്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്ത് ൽ ഉൾക്കൊള്ളുന്ന പ്രദേശമാണ് മരക്കുലംകുന്ന്. വണ്ടൂർ ടൗണിനോട് ചേർന്നു കിടക്കുന്നു ഈ പ്രദേശം. ഗവ. ആശുപത്രി റോഡിലൂടെ അൽപം കൂടി മുന്നോട്ടു പോയാൽ മരക്കുലംകുന്നിലെത്താം. അതുപോലെ പള്ളിക്കുന്നിൽ നിന്നും കാരക്കാപറമ്പ് റോഡുവഴി ഏകദേശം 500 മീറ്റർ ദൂരം സഞ്ചരിച്ചാലും ഇവിടെയെത്തിച്ചേരാം. വണ്ടൂർ -കാളികാവ് റോഡിൽ നിന്നും ബൈപാസ് വഴി മരക്കുലംകുന്നിലെത്താൻ സാധിക്കും.

വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൻറെ ആസ്ഥാനമാണിത്.

"https://ml.wikipedia.org/w/index.php?title=മരക്കുലംകുന്ന്&oldid=3314706" എന്ന താളിൽനിന്ന് ശേഖരിച്ചത്