ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയ്ക്കുവടക്കഭാഗത്തായി 236 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മയൽ ലേക്ക്സ് ദേശീയോദ്യാനം. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ തീരപ്രദേശത്തെ തടാകങ്ങളുടെ ശൃംഖലയായ മയൽ തടാകങ്ങൾ, ബ്രൗഗ്റ്റൺ ദ്വീപ് എന്നിവ ഈ ദേശീയോദ്യാനത്തിൽ ഉണ്ട്. ഈ ദേശീയോദ്യാനത്തിൽ 40 കിലോമീറ്ററുള്ള ബീച്ചുകളും റോളിംഗ് സാന്റ് ഡ്യൂണുകളും ഉൾപ്പെടുന്നു. ന്യൂ സൗത്ത് വെയിൽസിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ദേശീയോദ്യാനങ്ങളിലൊന്നാണിത്. [1]

മയൽ ലേക്ക്സ് ദേശീയോദ്യാനം

New South Wales
Beach at Myall Lakes National Park, NSW
മയൽ ലേക്ക്സ് ദേശീയോദ്യാനം is located in New South Wales
മയൽ ലേക്ക്സ് ദേശീയോദ്യാനം
മയൽ ലേക്ക്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം32°29′41″S 152°20′11″E / 32.49472°S 152.33639°E / -32.49472; 152.33639
വിസ്തീർണ്ണം448 km2 (173.0 sq mi)

ചരിത്രം തിരുത്തുക

ഡാർക്ക് പോയന്റ് എന്ന പുരാതനസ്ഥലം വോറിമി ജനങ്ങൾ ആഘോഷങ്ങൾക്കും സദ്യകൾക്കും കൂടിച്ചേരാനായി ഉപയോഗിക്കുന്നു. കുറഞ്ഞത് 4000 വർഷങ്ങളായെങ്കിലും ഇത് വോറിമി ജനങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. [2]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "MYALL LAKES NATIONAL PARK - FORSTER AND TAREE AREA". Visit NSW - Destination NSW. Retrieved 20 May 2017.
  2. "Myall Lakes National Park". NSW National Parks and Wildlife Service. Retrieved 20 May 2017.


ഇതും കാണുക തിരുത്തുക

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ