മയെസ്ത്രാ (ഡോക്യുമെന്റി ഫിലിം)

മയെസ്ത്രാ (അധ്യാപിക) എന്ന സ്പാനിഷ് ഫിലിം 2011ലാണ് പുറത്തിറങ്ങിയത്. 1961-ൽ ക്യൂബ വിജയകരമായി പൂർത്തിയാക്കിയ സാക്ഷരവിപ്ലവമാണ് പ്രമേയം. കാതറീൻ മർഫിയാണ് സംവിധായിക.

പശ്ചാത്തലം തിരുത്തുക

സായുധവിപ്ലവത്തിലൂടെ 1959-ൽ സ്വാതന്ത്ര്യം നേടിയെടുത്ത ക്യൂബക്കു മുന്നിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ജനതയെ സാ ക്ഷരരാക്കേണ്ടതാണ് ഉടനടി പരിഹരിക്കേണ്ട പ്രധാന പ്രശ്നമെന്ന് രാഷ്ട്രത്തലവൻ ഫിദൽ കാസ്ട്രോ വിലയിരുത്തി. പതിനായിരക്കണക്കിന് സന്നദ്ധസേവകർ ഈ പ്രസ്ഥാനത്തിൽ പങ്കെടുത്തു. ഒരു വർഷം കൊണ്ട് ക്യൂബ ഇതു സാധിച്ചെടുക്കുകയും ചെയ്തു. സന്നദ്ധസേവകരിൽ പകുതിയോളംപേർ കൗമാരപ്രായക്കാരായിരുന്നു. അവരിൽ പകുതിപേർ പെൺകുട്ടികളും.അതാണ് ഈ പ്രസ്ഥാനത്തെ അനന്യമാക്കുന്നത്.

ഡോക്യുമെന്റി തിരുത്തുക

പതിറ്റാണ്ടുകൾക്കുശേഷം ആ പ്രസ്ഥാനത്തിൽ പങ്കെടുത്ത ചിലരെതേടിപ്പിടിച്ച് അവരുടെ സ്മരണകൾ കാതറീൻ മർഫി കാമറയിൽ പകർത്തി. ആ വിവരങ്ങളാണ് പ്രസ്ഥാനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ മയിസ്ത്ര എന്ന സ്പാനിഷ് ഡോക്യുമെന്റി. ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

Maestra(Film)