മയിൽ‌പ്പീലി മാസിക (Mayilpeely Magazine)[1]പ്രാരംഭദശ>> 1999 വിജയ ദശമി ദിവസമാണ് മയിൽപ്പീലിയുടെ ആദ്യപ്രതി പ്രകാശനം ചെയ്തത്. സി. ശ്രീധരൻമാസ്റ്റർ ആയിരുന്നു ആദ്യ പത്രാധിപർ. പിന്നീട് ഗോപി പുതുക്കോട്, പി. എം ഗോപി തുടങ്ങിയവർ പത്രാധിപൻ മാരായി. വളരെ കുറഞ്ഞ പേജുകളിൽ (32-പേജ് )രണ്ടു നിറത്തിലായിരുന്നു തുടക്കം.2000ഏപ്രിൽ മാസം ബാലഗോകുലത്തിന്റെ രജതോത്സവത്തോട്ടനുബന്ധിച്ചു ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. 2000-ആഗസ്ത് മാസം കവർ പേജ് ബഹുവർണത്തിൽ അച്ചടിക്കാൻ തുടങ്ങി.അക്കാലത്ത് 32 പേജ് മാത്രമാണ് ഉണ്ടായിരുന്നത്..2006 ഇൽ മാസികയുടെ നടത്തിപ്പിനായി കോട്ടയം കേന്ദ്രമാക്കി മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.കോട്ടയം ചാന്നാനിക്കാട് രാധാകൃഷ്ണപിള്ള അധ്യക്ഷനും ടി. പി. രാജു സെക്രട്ടറി യുമായിരുന്നു. 2018-ൽ എൻ.കെ സജികുമാർ മാനേജിങ് എഡിറ്ററും , സി.കെ ബാലകൃഷ്ണൻ എഡിറ്ററുമായി , മാസിക വളർന്നു വരുന്ന തലമുറക്ക് വിനോദം , വിജ്ഞാനം , സംസ്കാരം എന്നീ മേഖലകളിൽ ആവശ്യമുള്ള കൂടുതൽ  വിഭവങ്ങളുമായി പുറത്തിറങ്ങി.  എഡിറ്റോറിയൽ അംഗങ്ങളായി ശ്രീശൈലം ഉണ്ണികൃഷ്ണൻ , ശ്രീജിത്ത് മുത്തേടത്ത്, സന്തോഷ്‌കുമാർ ഇലവുംതിട്ട എന്നിവരെ ചുമതലപ്പെടുത്തി. നിലവിൽ 100-പേജിൽ ബഹുവർണ്ണ അച്ചടി യിലാണ്. വളരെ ചുരുങ്ങിയ വരിക്കാരിൽ തുടങ്ങിയ മാസികക്ക് ഇന്ന് 40,000വരിക്കാരുണ്ട്. നിരവധി പ്രതിസന്ധി കൾ നേരിട്ടാണ് മയിൽപ്പീലി മുന്നേറിയത്.2015-മുതൽ മയിൽപ്പീലി അതിന്റെ പ്രവർത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റി. ജി. സതീഷ് കുമാർ ചെയർമാനും, കെ. പി. ബാബുരാജ് സെക്രട്ടറിയുമാണ്.

അവലംബങ്ങൾ തിരുത്തുക

  1. "MAYILPEELY MAGAZINE". മയിൽ‌പ്പീലി മാസിക (in അമേരിക്കൻ ഇംഗ്ലീഷ്). Mayilpeely Charitable Society. Retrieved 2023-01-02.
"https://ml.wikipedia.org/w/index.php?title=മയിൽ‌പ്പീലി_മാസിക&oldid=3832438" എന്ന താളിൽനിന്ന് ശേഖരിച്ചത്