നാഡീകോശങ്ങളുടെ ആക്സോണുകൾക്കുചുറ്റിലുമായി കൊഴുപ്പുകണികകളാൽ നിർമ്മിച്ചിരിക്കുന്ന ആവരണമാണ് മയലിൻ ഉറ. ഇത് ആക്സോണുകളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണം വേഗത്തിലാക്കുകയും ആക്സോണുകൾക്കുചുറ്റിലും ഇൻസുലേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്നു. പരിധീയനാഡീവ്യവസ്ഥയിൽ ഷ്വാൻ‌ കോശങ്ങളും കേന്ദ്രനാഡീവ്യവസ്ഥയിൽ ഒളിഗോഡെൻഡ്രോസൈറ്റുകളുമാണ് ഇവ നിർമ്മിക്കുന്നത്.

നാഡീകോശത്തിന്റെ ഘടന
Myelin sheath

മയലിന്റെ ഘടനതിരുത്തുക

40 ശതമാനം ജലവും 70-75 % കൊഴുപ്പുകളും 15-30% പ്രോട്ടീനുകളും അടങ്ങിയതാണ് മയലിന്റെ രാസഘടന.

"https://ml.wikipedia.org/w/index.php?title=മയലിൻ_ഉറ&oldid=1692914" എന്ന താളിൽനിന്ന് ശേഖരിച്ചത്