ഡോക്ടർ മംത ജോഷി ഇന്ത്യയിലെ ചണ്ഡീഗഡിൽ നിന്നുള്ള ഒരു പ്രശസ്ത സൂഫി ഗായികയാണ്. അവർ ഹിന്ദുസ്ഥാനി സംഗീതത്തിലും കഥകിലും ബിരുദാനന്തരബിരുദവും, സംഗീതത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. പഞ്ചാബി നാടൻ സംഗീതത്തിനും സൂഫി സംഗീതത്തിനും അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകൾ മുൻനിർത്തി ഇന്ത്യൻ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ പദവിയുള്ള സംഗീത നാടക അക്കാദമി 2015-ൽ 'ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്കാർ' നൽകി അവരെ ആദരിച്ചിട്ടുണ്ട്.[1] അവർ ചണ്ഡീഗഡിലെ പി.ജി.ജി മെൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ഉർദു, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമേ മറ്റു പ്രാദേശിക ഭാഷകളിലും അവർ പാടുന്നുണ്ട്.

Dr. Mamta Joshi
ജനനം1980 സെപ്റ്റംബർ 12
ജലാലാബാദ്, പഞ്ചാബ്
തൊഴിൽ(കൾ)പിന്നണിഗായിക, സൂഫി ഗായിക
വർഷങ്ങളായി സജീവം2000–ഇതുവരെ

മ്യൂസിക് ആൽബങ്ങൾ തിരുത്തുക

  • അംബർ ദേ താരേ
  • ആസാൻ ഇഷ്ക്ക് നമാസ്
  • ഭഗത് സിംഗ്
  • ഇക് താര
  • കമലി ദേ സയ്യ
  • മാഹി
  • നക്ഷ
  • സൈഫൽ മലൂക്ക്

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മമ്ത_ജോഷി&oldid=3317987" എന്ന താളിൽനിന്ന് ശേഖരിച്ചത്