ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിലെ മന്നാർ ജില്ലയിലെ പ്രധാന പട്ടണമാണ് മന്നാർ. ഒരു അർബൻ കൌൺസിലാണ് ഇത് ഭരിക്കുന്നത്. മന്നാർ ഉൾക്കടലിനു അഭിമുഖമായി മന്നാർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലാണ് ചരിത്രപ്രാധാന്യമുള്ള കേഥീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണൽ അടിഞ്ഞ് രൂപപ്പെട്ട മന്നാർ ദ്വീപിന്റെ ഭൂമിശാസ്ത്രത്തിൽ നിന്ന് മന്നാർ എന്ന പേര് നവ്വു എന്ന് കരുതുന്നു.

Mannar

மன்னார்
මන්නාරම
Mannar lighthouse
Mannar lighthouse
Mannar is located in Northern Province
Mannar
Mannar
Mannar is located in Sri Lanka
Mannar
Mannar
Coordinates: 8°58′0″N 79°53′0″E / 8.96667°N 79.88333°E / 8.96667; 79.88333
CountrySri Lanka
ProvinceNorthern
DistrictMannar
DS DivisionMannar
ഭരണസമ്പ്രദായം
 • ChairmanN/A
ജനസംഖ്യ
 (2011)
 • ആകെ35,817
 • ജനസാന്ദ്രത308/ച.കി.മീ.(797/ച മൈ)
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)

ചരിത്രം

തിരുത്തുക

മുൻപ് ഈ പട്ടണം മുത്തുച്ചിപ്പി കൃഷികേന്ദ്രമായി അറിയപ്പെട്ടിരുന്നു. സി. ഇ. രണ്ടാം നൂറ്റാണ്ടിലെ എറിത്രിയൻ കടലിലെ പെരിപ്ലസിൽ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്.

1560ൽ പോർച്ചുഗീസുകാർ കോട്ട നിർമ്മിക്കുകയും 1658ൽ ഡച്ചുകാർ പിടിച്ചെടുക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു. ബൊവാബാബ് മരങ്ങൾക്കും മന്നാർ പ്രസിദ്ധമാണ്.

ആധുനിക മാന്നാർപട്ടണത്തിൽ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ട്.[1] കത്തോലിക്കാ സഭയുടെ ആസ്ഥാന രൂപതയും ഉണ്ട്. മന്നാർ ലൈൻ വഴി ശ്രീലങ്കയുടെ മറ്റ് ഭാഗങ്ങളുമായി ഈ നഗരം റെയിൽ മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. 1983നും 2009നും ഇടയിൽ ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇത് എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു.

കാലാവസ്ഥ

തിരുത്തുക

ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥയാണ് മന്നാറിലുള്ളത്. മിതമായ താപനിലയും മിതമായ അളവിൽ മഴയും ലഭിക്കുന്നു.[2] ഒക്ടോബർ മുതൽ ഡിസംബർ വരെ മന്നാറിൽ വ്യത്യസ്തമായ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുന്നു, വർഷത്തിലെ ബാക്കി സമയം താരതമ്യേന വരണ്ടതാണ്.

ഇതും കാണുക

തിരുത്തുക
  • മന്തൈ
  • തലൈമന്നാർ

പരാമർശങ്ങൾ

തിരുത്തുക
  1. Edward Aves, Sri Lanka (Footprint Travel Guides, 2003: ISBN 1-903471-78-8), p. 337.
  2. "Table 1 Overview of the Köppen-Geiger climate classes including the defining criteria". Nature: Scientific Data (in ഇംഗ്ലീഷ്). 23 October 2023.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മന്നാർ,_ശ്രീലങ്ക&oldid=4140741" എന്ന താളിൽനിന്ന് ശേഖരിച്ചത്