മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, കൊട്ടിയം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കൊല്ലം ജില്ലയിൽ കൊട്ടിയത്ത് സ്ഥിതിചെയ്യുന്ന എൻ.എസ്.എസ് കോളജാണ് എം.എം.എൻ.എസ്.എസ് എന്ന മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളജ്. 1981-ൽ ആണ് ഈ കലാലയം സ്ഥാപിതമായത്.[1] ദേശീയ പാത 47-ൽ നിന്നും അര കിലോമീറ്റർ മാറിയാണ് കോളജ് നിൽക്കുന്ന സ്ഥലം. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കലാലയത്തിൽ ബിരുദ, ബിരുദാനന്തര പഠന പദ്ധതികൾ ഉണ്ട്. രണ്ട് ബ്ലോക്കുകളായാണ് കെട്ടിടം രൂപസംവിധാനം ചെയ്തിരിക്കുന്നത്. ഇതിനിടയിലായി സെൻട്രൽ ലൈബ്രറിയും,വിശാലമായ സൗകര്യങ്ങളോടെ ഒരു ആഡിറ്റോറിയവും ഉണ്ട്. വിശാലമായ കാമ്പസിന്റെ ഒരു വശത്താണ് കെട്ടിടങ്ങൾ ഉള്ളത്. കൊട്ടിയത്തെ ഏക കോളജാണ് ഇത്. Geo-Coordinates:8°52'3"N,76°40'6"E
ഏകദേശം 31 ഏക്കറോളം വിസ്തൃതിയുള്ള ഹരിതാഭയാർന്ന ക്യാമ്പസ് ഈ കലാലയത്തിന്റെ പ്രത്യേകതയാണു. മന്നത്തു പദ്മനാഭന്റെ നാമത്തിലുള്ള കേരളത്തിലെ ഏക കലാലയം എന്ന സവിശേഷതയും ഈ കോളേജിനുണ്ട് [2].ഈ ക്യാമ്പസ്സിലാണ് നായർ സർവീസ് സൊസൈറ്റിയുടെ കേരളത്തിലെ ആദ്യത്തെ 'ലോ കോളേജ്' ആരംഭിച്ചത് [3].കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ ഉള്ള കലാലയം എന്ന വിളിപ്പേരുകൂടിയുണ്ട് ഈ കോളേജിന്[അവലംബം ആവശ്യമാണ്].നാലുകെട്ടിന്റെ പഴമയും,സാറ്റലൈറ്റ് ക്ളാസ് റൂമിന്റെ ആധുനികതയും ഒരുമിച്ചു ചേരുന്ന ഈ കലാലയം കൊട്ടിയത്തെ സാധാരണ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണു.
കൊല്ലം ജില്ലയിൽ, കൊല്ലം താലൂക്കിൽ, തഴുത്തല വില്ലേജിൽ,മയ്യനാട് വടക്കേക്കരയിൽ ആണു ഈ കലാലയം സ്ഥിതിചെയ്യുന്നത്. BSc. Physics,Bsc. Polymer Chemistry,BSc. Zoology,BA. English,BCom (with Computer Application) എന്നീ ബിരുദ കോഴ്സുകൾ ഇവിടെയുണ്ട്. 2004 മാർച്ചിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ UGC Sec:2(f) of the UGC Act ൽ ഉൾപ്പെടുത്തുകയും, അതേത്തുടർന്ന് വിവിധ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായങ്ങൾ ലഭിക്കുകയും ചെയ്തു.ഈ കോളേജിന്റെ നിയന്ത്രണം നായർ സർവീസ് സൊസൈറ്റിയിലും, ദൈനം ദിന പ്രവർത്തനങ്ങൾ NSS Colleges’ Central Committee യിലും നിക്ഷിപ്തമാണു.
BSc. Physics,Bsc. Polymer Chemistry,BSc. Zoology,BA. English എന്നിവയിലായി 2001-2012 കാലയളവിൽ ലഭിച്ച 16 -ൽ ഏറെ റാങ്കുകൾ ഈ കോളേജിലെ അധ്യാപന പാടവവും, വിദ്യാർഥികളുടെ സമർപ്പണമനോഭാവവും വിളിച്ചോതുന്നവയാണു.[4].National Service Scheme,National Cadet Corps,Remedial coaching for the SC/ST, OBC (non creamy layer) and other backward categories,College Cooperative store,Parent Teacher Association,Students Grievance Cell ,Anti Ragging Cell,Career Guidance and Placement cell,Arts club എന്നിവ ഈ കലാലയത്തിലെ പഠനേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ചില മേഖലകളാണു.
2009 ജൂൺ 15 നു [National Assessment and Accreditation Council (NAAC)] ഈ കോളേജിനെ ‘B' Level accreditation (CGPA of 2.77 on a four point scale at B grade) നൽകി അംഗീകരിക്കുകയുണ്ടായി[5].
ഈ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.mmnssckottiyam.org ഉം ഇ-മെയിൽ വിലാസം mmnssc@yahoo.com ആണു. ഫോൺ:0474 2530522 ഫാക്സ്:0474 2531971, പിൻ കോഡ്: 691571.
41 അധ്യാപകരും,37 ജീവനക്കാരും ഉൾപ്പെടെ 78-ഓളം സ്റ്റാഫുകൾ ഈ കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വിലപ്പെട്ട പങ്കുവഹിക്കുന്നു.2012 ഏപ്രിൽ മാസത്തെ കണക്കുപ്രകാരം 1340-ഓളം വിദ്യാർഥീവിദ്യാർഥിനികൾ ഇവിടെ അറിവു നേടാനായി എത്തുന്നുണ്ട്. രാഷ്ട്രസേവനത്തിനു പര്യാപ്തമാകും വിധം കുട്ടികളെ വാർത്തെടുക്കുവാൻ 108 കേഡറ്റ്സ് അടങ്ങിയ NCC Unit ഉം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 250 വോളന്റീർസ് ഉൾപ്പെടുന്ന മികച്ച ഒരു National Service Scheme യൂണിറ്റ് ഈ കലാലയത്തിന്റെ പ്രത്യേകതയാണു. വർഷം തോറും 50000/-രൂപയിലധികം 'മെരിറ്റ് അവാർഡ്സ്' നൽകി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിൽ Parent teacher Association ഒരു പ്രധാന പങ്കുവഹിക്കുന്നു.
ഒരു വലിയ പുസ്തകശേഖരം തന്നെയുള്ള ലൈബ്രറി ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്നാണു. ഷേക്സ്പിയറും,കീറ്റ്സും,വേർഡ്സ്വർത്തുമെല്ലാം അക്ഷരക്കൂട്ടങ്ങളിൽ വിശ്രമിക്കുന്ന ഇവിടെ മലയാള സാഹിത്യ കൃതികൾക്കും,സാമ്പത്തിക ശാസ്ത്ര, രാഷ്ട്രതന്ത്ര കൃതികൾക്കും അവയുടേതായ സ്ഥാനമുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-09. Retrieved 2009-01-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-11. Retrieved 2012-12-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-11. Retrieved 2012-12-19.
- ↑ http://www.mmnssckottiyam.org/rank.php[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mmnssckottiyam.org/prncpl.php[പ്രവർത്തിക്കാത്ത കണ്ണി]