നായർ സർവീസ്‌ സൊസൈറ്റി (NSS) യുടെ സ്ഥാപകനായ ശ്രീ. മന്നത്ത്‌ പത്മനാഭന്റെ ജനനം 1878 ജനുവരി 2 നാണ്. അതുകൊണ്ട് എല്ലാ വർഷവും ജനുവരി 2 മന്നം ജയന്തിയായി കേരളീയർ ആചരിക്കുന്നു. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആചാര്യനാണ് ഭാരതകേസരി ശ്രീ.മന്നത്ത്‌ പത്മനാഭൻ. 1931 ലെ ഗുരുവായൂർ സത്യാഗ്രഹത്തിനും 1959 ലെ വിമോചന സമരത്തിനും നേതൃത്വം നൽകി. അദ്ദേഹം ദിവംഗതനായത് 1970 ഫെബ്രുവരി 25 ന് ആണ്. അന്നേ ദിവസം മന്നം സമാധി ദിനമായി ആചരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മന്നം_ജയന്തി&oldid=4013097" എന്ന താളിൽനിന്ന് ശേഖരിച്ചത്