ഹിന്ദു പുരാണത്തിലെ സമുദ്ര മഥനം നടത്തി അമൃതെടുത്ത കഥയുമായി ബന്ധപ്പെട്ട പർവ്വതമാണിത്. പുരാണങ്ങളിൽ പലയിടങ്ങളിലും ഈ പർവ്വതത്തിലെ വിവിധ പുണ്യസ്ഥലങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്.മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദേവരാജാവായ ഇന്ദ്രൻ ഒരിക്കൽ വഴിയിൽ വച്ച് ദുർവാസാവ് മഹർഷിയെ കണ്ടുമുട്ടി. ദുർവാസാവ് ഇന്ദ്രന് സ്‌നേഹപൂർവ്വം വാസനയുള്ളൊരു പൂമാല സമ്മാനിച്ചു. സന്തോഷചിത്തനായ ഇന്ദ്രൻ സമ്മാനമായി ലഭിച്ച് പൂമാല തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ അണിയിച്ചു. പൂക്കളുടെ വാസനയറിഞ്ഞ് തേൻ കുടിക്കാനെത്തിയ ഈച്ചകൾ ഐരാവതത്തെിന് ചുറ്റും പറന്ന് അതിനെ ശല്യപ്പെടുത്താൻ തുടങ്ങി. അസ്വസ്ഥനായ ആന തുമ്പിക്കൈ കൊണ് മാലയുരി കാൽക്കീഴിൽ ഇട്ട് ചവുട്ടി അരച്ചു. ഇതുകണ്ട് കലി പൂണ്ട ദുർവാസാവ് ശക്തിയെല്ലാം ചോർന്ന് ദേവന്മാർ നിർഗ്ഗുണന്മാരായിപ്പോകട്ടെ എന്ന് ഇന്ദ്രനെ ശപിച്ചു.ശാപമോചനത്തിന് പരിഹാരം തേടി ദേവന്മാരെല്ലാവരും കൂടി ബ്രഹ്മാവിനെ ചെന്ന് കണ്ടു. ശക്തിശാലികളായ അസുരന്മാർ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന ഭയത്തിലായിരുന്നു ദേവന്മാർ. ഇതറിഞ്ഞ ബ്രഹ്മാവ് പ്രശ്‌നങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാൻ ദേവന്മാർക്ക് ഒരു ഉപദേശം നൽകി. പാലാഴി കടഞ്ഞ് കിട്ടുന്ന അമൃത് സേവിച്ച് അമരന്മാരാവാനും അമൂല്യ വസ്തുക്കൾ സ്വന്തമാക്കാനും. എന്നാൽ പാലാഴി കടയുക അത്ര എളുപ്പമായിരുന്നില്ല. മന്ദര പർവതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റൻ സർപ്പത്തെ കയറാക്കി വേണമായിരുന്നു പാൽക്കടൽ കടയാൻ.

നിവൃത്തിയില്ലാതെ വന്നപ്പോൽ ദേവന്മാർ നിത്യശത്രുക്കളായ അസുരന്മാരുമായി സന്ധിയുïാക്കി. അമൃത് കിട്ടുമല്ലോ എന്നു കരുതി അസുരന്മാർ പാലാഴിമഥനത്തിന് തയ്യാറായി. പക്ഷെ, പാൽക്കടലിൽ മന്ദര പർവതം ഇടുമ്പോഴേക്കും അത് താഴ്ന്നു പോയിക്കൊïേയിരുന്നു. എന്തു ചെയ്യും?. ഇതിനൊരു പോംവഴി കണ്ടെത്താൻ അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ സങ്കടം കേട്ട മഹാവിഷ്ണു അവരെ സഹായിക്കാൻ തന്നെ തീരുമാനിച്ചു. ലോകത്തെ അസുരന്മാരിൽ നിന്ന് രക്ഷിക്കാൻ ഭഗവാൻ കൂർമ്മാവതാരമെടുത്തു. ഒരു കൂറ്റൻ ആമയുടെ രൂപത്തിൽ മഹാവിഷ്ണു സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തി പുറം കൊണ്ട് മന്ദര പർവതത്തിന്റെ കൂർത്ത ഭാഗം താങ്ങി നിർത്തി. അങ്ങനെ മന്ദര പർവ്വതം താഴ്ന്നു പോകാതെ ഉറച്ച് നിൽക്കുകയും പാലാഴി കടയാൻ ദേവന്മാർക്ക് സാധിക്കുകയും ചെയ്തു. ഒടുവിൽ ദേവന്മാർ അമൃതും സ്വന്തമാക്കി.

"https://ml.wikipedia.org/w/index.php?title=മന്ദര_പർവതം&oldid=3704044" എന്ന താളിൽനിന്ന് ശേഖരിച്ചത്