നാടക - ചലച്ചിത്ര അഭിനേതാവും കുട്ടികൾക്കായുള്ള അരങ്ങുകളിലെ കഥ പറച്ചിലുകാരനുമാണ് മനു ജോസ് . 2014 ൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖതിരുത്തുക

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബാച്ചലർ ഓഫ് തീയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് പെർഫോമിംഗ് ആർട്സിൽ ബിരുദാനന്ദര ബിരുദവും നേടി. ഗദ്ദാമ, ഋതു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

പുരസ്കാരങ്ങൾതിരുത്തുക

    • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബംതിരുത്തുക

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 30 നവംബർ 2014.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മനു_ജോസ്&oldid=2110961" എന്ന താളിൽനിന്ന് ശേഖരിച്ചത്