കേരളത്തിലെ ഒരു പൊതുപ്രവർത്തകനായ മൈത്രേയൻ രചിച്ച ഒരു പുസ്തകമാണ് മനുഷ്യരറിയാൻ. സാധാരണ ജനങ്ങൾക്ക് ജീവിതത്തെക്കുറിച്ചും, ചുറ്റുപാടുകളെക്കുറിച്ചും ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദുരീകരിക്കാൻ തന്റെ പുസ്തകം ഉപകരിക്കുമെന്ന് എഴുത്തുകാരൻ അവകാശപ്പെടുന്നു. വായനക്കാരൻ എഴുത്തുകാരനുമായി സംവദിക്കുന്നതിലൂടെ മാത്രമേ ഈ പുസ്തകം പൂർണ്ണതയിലെത്തുകയുള്ളു എന്ന് മൈത്രേയൻ പറയുന്നു. സ്വതന്ത്രചിന്തയും ശാസ്ത്ര ബോധവും വളർത്താൻ ലക്ഷ്യമിടുന്നവർക്ക്‌ ആവശ്യമെങ്കിൽ പകർപ്പവകാശം വാങ്ങാതെ പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഗ്രന്ഥകാരൻ പറയുന്നു.  [1]

മനുഷ്യരറിയാൻ
2013 ലെ പതിപ്പിന്റെ പുറംചട്ട
കർത്താവ്മൈത്രേയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2013
മാധ്യമംഅച്ചടി

അവലംബം തിരുത്തുക

  1. മൈത്രേയൻ (2013). മനുഷ്യരറിയാൻ. ഡി.സി.ബുക്സ്. Archived from the original on 2013-10-03. Retrieved 2023-09-10.{{cite book}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മനുഷ്യരറിയാൻ&oldid=3970167" എന്ന താളിൽനിന്ന് ശേഖരിച്ചത്