മനസു സ്വാധീനമൈനയാ
ത്യാഗരാജസ്വാമികൾ ശങ്കരാഭരണംരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനസു സ്വാധീനമൈനയാ [1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | മനസു സ്വാധീനമൈനയാ ഘനുനികി മരി മന്ത്രതന്ത്രമുലേല |
ഇപ്പോൾത്തന്നെ തന്റെ മനസ് പരിപൂർണ്ണ നിയന്ത്രണത്തിലുള്ള ആൾക്ക് ഇനിയും എന്ത് മന്ത്രതന്ത്രങ്ങളാണ് വേണ്ടത്? |
അനുപല്ലവി | തനുവു താനു കാദനിയെഞ്ചു വാനികി തപസുചേയനേല ദശരഥബാല |
താനെന്നാൽ ശരീരമല്ലെന്ന് ബോധ്യമുള്ള ദശരഥപുത്രൻ എന്തിനാണ് കഠിനമായ തപങ്ങൾ ചെയ്യുന്നത്? |
ചരണം 1 | അന്നി നീവനുചുയെഞ്ചിന വാനികി ആശ്രമഭേദമുലേല കന്നു കട്ടു മായലനിയെഞ്ചു വാനികി കാന്തല ഭ്രമലേല ദശരഥബാല |
എല്ലാം താൻ തന്നെയാണെന്ന് കരുതുന്ന അദ്ദേഹം ജീവിതത്തിന്റെ വിവിധ ആശ്രമങ്ങളെ വേർതിരിച്ചു കാണുന്നതെന്തിനാണ്? ഒക്കെ മായയാണെന്നു കരുതുന്ന അദ്ദേഹത്തിന് എങ്ങനെയാണ് സ്ത്രീവിഷയത്തിൽ പ്രലോഭനവും അനുരാഗവും ഉണ്ടാകുന്നത്? |
ചരണം 2 | ആജന്മമു ദുർവിഷയരഹിതുനികി ഗതാഗതമികയേല രാജരാജേശ നിരഞ്ജനനിരുപമ രാജവദന ത്യാഗരാജവിനുത |
ജീവിതകാലം മുഴുവൻ ദുർവിഷയങ്ങളിൽ നിന്നും അകന്നുനിന്ന അവന് എങ്ങനെ ഇനി ജനനമരണങ്ങൾ ഉണ്ടാകാനാണ്? രാജാക്കന്മാരുടെ രാജാവേ, കളങ്കമില്ലാത്തവനേ, നിരുപമനേ, ചന്ദ്രമുഖനേ, ത്യാഗരാജനാൽ പുകഴ്തപ്പെടുന്നവനേ |