മനസു സ്വാധീനമൈനയാ

(മനസുസ്വാധീനമൈനയാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ശങ്കരാഭരണംരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനസു സ്വാധീനമൈനയാ [1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി മനസു സ്വാധീനമൈനയാ ഘനുനികി
മരി മന്ത്രതന്ത്രമുലേല
ഇപ്പോൾത്തന്നെ തന്റെ മനസ് പരിപൂർണ്ണ നിയന്ത്രണത്തിലുള്ള
ആൾക്ക് ഇനിയും എന്ത് മന്ത്രതന്ത്രങ്ങളാണ് വേണ്ടത്?
അനുപല്ലവി തനുവു താനു കാദനിയെഞ്ചു വാനികി
തപസുചേയനേല ദശരഥബാല
താനെന്നാൽ ശരീരമല്ലെന്ന് ബോധ്യമുള്ള ദശരഥപുത്രൻ
എന്തിനാണ് കഠിനമായ തപങ്ങൾ ചെയ്യുന്നത്?
ചരണം 1 അന്നി നീവനുചുയെഞ്ചിന വാനികി
ആശ്രമഭേദമുലേല
കന്നു കട്ടു മായലനിയെഞ്ചു വാനികി
കാന്തല ഭ്രമലേല ദശരഥബാല
എല്ലാം താൻ തന്നെയാണെന്ന് കരുതുന്ന അദ്ദേഹം ജീവിതത്തിന്റെ
വിവിധ ആശ്രമങ്ങളെ വേർതിരിച്ചു കാണുന്നതെന്തിനാണ്?
ഒക്കെ മായയാണെന്നു കരുതുന്ന അദ്ദേഹത്തിന് എങ്ങനെയാണ്
സ്ത്രീവിഷയത്തിൽ പ്രലോഭനവും അനുരാഗവും ഉണ്ടാകുന്നത്?
ചരണം 2 ആജന്മമു ദുർവിഷയരഹിതുനികി
ഗതാഗതമികയേല
രാജരാജേശ നിരഞ്ജനനിരുപമ
രാജവദന ത്യാഗരാജവിനുത
ജീവിതകാലം മുഴുവൻ ദുർവിഷയങ്ങളിൽ നിന്നും അകന്നുനിന്ന
അവന് എങ്ങനെ ഇനി ജനനമരണങ്ങൾ ഉണ്ടാകാനാണ്?
രാജാക്കന്മാരുടെ രാജാവേ, കളങ്കമില്ലാത്തവനേ, നിരുപമനേ,
ചന്ദ്രമുഖനേ, ത്യാഗരാജനാൽ പുകഴ്തപ്പെടുന്നവനേ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനസു_സ്വാധീനമൈനയാ&oldid=4115813" എന്ന താളിൽനിന്ന് ശേഖരിച്ചത്