മധു കോഡ കളളപ്പണവിവാദം
2009 ഒക്ടോബർ 10-ന് അന്നത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്കെതിരെ 4,000 കോടിയിലേറെ രൂപ കളളപ്പണം നിക്ഷേപിച്ചുവന്ന കുറ്റം ചുമത്തപ്പെട്ടു[1] .എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ,അദ്ദേഹം ഭരിച്ചിരുന്ന സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിന്റെ എകദേശം അഞ്ചിലൊന്ന് സ്വത്തുകൾ കണ്ടെത്തി.മുംബൈയിൽ ഹോട്ടലുകളും മുന്നു കമ്പനികളും കൊൽകത്തയിൽ ഭൂമി,തായ്ലാന്റിൽ ഒരു ഹോട്ടൽ,ലൈബീരിയയിൽ കൽക്കരി ഖനി എന്നിവയൊക്കെ ഇൗ സ്വത്തുവകകളിൽ ഉൾപ്പെടുന്നു.അദ്ദേഹത്തിന്റെ എറ്റവുമടുത്ത സഹായികളിലൊരാളായ ബിനോദ് സിൻഹ ഇപ്പോൾ ജയിലിലാണ്.മറ്റൊരാളായ സഞ്ജയ് ചൗധരി ദുബായിയിലേക്ക് പലായനം ചെയ്തു.2009 നവംബർ 30-ന് അറസ്റ്റിലായ മധു കോഡ[2] ഹൊത്വാറിലേ ബിർസാ മുണ്ടാ സെൻട്രൽ ജയിലിൽ നിന്ന് 2013 ജൂലൈ 31-ന് പുറത്തുവന്നു[3].
അവലംബം
തിരുത്തുക- ↑ Chauhan, Neeraj; Sinha, Partha (March 7, 2013). "CBI grills top Tata Steel officer in Madhu Koda mining scam". The Times of India. TNN. Retrieved February 28, 2016.
- ↑ TNN (November 30, 2009). "Former Jharkhand CM Madhu Koda arrested". The Times of India. Archived from the original on 2014-02-02. Retrieved September 22, 2012.
- ↑ "Madhu Koda released on bail after 44 months in jail". IBN Live. CNN. August 1, 2013. Retrieved February 28, 2016.[പ്രവർത്തിക്കാത്ത കണ്ണി]