മധു കിന്നർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഛത്തീസ്‌ഗഢിലെ റായിഗർ മുൻസിപ്പിൽ കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച മധു കിന്നർ ഭിന്ന ലിംഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. ഇന്ത്യൻ ചരിത്രത്തിലാദ്യമായി മൂന്നാം ലിംഗത്തിൽ ഉൾപ്പെട്ട ഒരു വ്യക്തി ഏതെങ്കിലും ഒരു കോർപ്പറേഷനിൽ മേയറായി തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ആദ്യമായാണ്.[1]

ദളിത് ജാതിയിൽപെട്ട മധു കിന്നറിന്റെ യഥാർത്ഥ പേര് നരേഷ് ചൗഹാൻ എന്നാണ്. എട്ടാം ക്ലാസ് വരെ വിദ്യഭ്യാസം നേടിയ മധു, പല ജോലികളിലും ഏർപ്പെട്ടിട്ടുണ്ട്. തീവണ്ടികളിൽ ഡാൻസും പാട്ടും നടത്തി യാത്രക്കാരിൽ നിന്ന് പണം പിരിച്ചാണ് ജീവിച്ചിരുന്നത്.[2]

തിരഞ്ഞെടുപ്പ്

തിരുത്തുക

സ്വതന്ത്ര സ്ഥാനാർത്ഥിയായി റായിഗർ മുൻസിപ്പിൽ കോർപ്പറേഷനിലെ തിരഞ്ഞെടുപ്പിൽ മൽസരിച്ച മധു കിന്നർ തൊട്ടടുത്ത സ്ഥാനാർത്ഥി ബി.ജെ.പി.യുടെ മഹാവീർ ഗുരുജിയേക്കാൾ 4,537 വോട്ടിന് വിജയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി, ജതുറാം മൻഹർ മൂന്നാം സ്ഥാനത്താണ്.

"https://ml.wikipedia.org/w/index.php?title=മധു_കിന്നർ&oldid=3640134" എന്ന താളിൽനിന്ന് ശേഖരിച്ചത്