മധുര തീവണ്ടിനിലയം
മധുര ജങ്ക്ഷൻ തീവണ്ടിനിലയം ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ജങ്ക്ഷൻ തീവണ്ടിനിലയമാണ്.തമിഴ്നാട്ടിലെ മധുരയിലാണിത് സ്ഥിതിചെയ്യുന്നത്. ദക്ഷിണ റെയിൽവേയുടെ മധുര വിഭാഗത്തിന്റെ ആസ്ഥാനമാണിത്. ഇന്ത്യൻ റെയിൽവേയുടെ ഏ-വൺ ഗ്രേഡഡ് തീവണ്ടിനിലയമാണ്(ഏറ്റവും കൂടുതൽ ബുക്കിങ്ങുള്ള നൂറുസ്റ്റേഷനുകളിൽ ഒന്നായതുകൊണ്ട്). ഔദ്യോഗിക കോഡ് എം ഡി യു (MDU). ദക്ഷിണറെയിൽവേയിൽ ആധുനികസൌകര്യങ്ങളുടെ കാര്യത്തിൽ ചെന്നൈ തീവണ്ടിനിലയം കഴിഞ്ഞാൽ മികച്ചുനിൽക്കുന്നത് മധുര തീവണ്ടിനിലയമാണ്. വിനോദസഞ്ചാരത്തിന്റെ വളർച്ചയാണ് ഇത് സാദ്ധ്യമാക്കിയത്. വർഷത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്.
മധുര ജങ്ക്ഷൻ തീവണ്ടിനിലയം மதுரை சந்திப்பு | |||||
---|---|---|---|---|---|
Indian Railway Station | |||||
General information | |||||
Location | West Veli Street, Madurai, Tamil Nadu, India | ||||
Owned by | Southern Railway zone of the Indian Railways | ||||
Line(s) | Madurai - Chennai Egmore Madurai - Kanyakumari Madurai - Bodinayakkanur Madurai - Rameswaram | ||||
Platforms | 8 | ||||
Tracks | 11 | ||||
Connections | Taxi Stand, Auto Rickshaw stand | ||||
Construction | |||||
Structure type | Standard (on ground station) | ||||
Parking | Available | ||||
Bicycle facilities | Available | ||||
Accessible | Yes | ||||
Other information | |||||
Status | Functioning | ||||
Station code | MDU | ||||
Zone(s) | Southern Railway | ||||
Division(s) | Madurai | ||||
History | |||||
Opened | 1859 | ||||
Electrified | Yes | ||||
Previous names | Madras and Southern Mahratta Railway | ||||
Passengers | |||||
2012 | 1,50,000/day | ||||
|