മദർ ആൻഡ് ചൈൽഡ് (കസ്സാറ്റ്)
ഒരു അമേരിക്കൻ ചിത്രകാരിയായ മേരി കസ്സാറ്റ് 1898-ൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മദർ ആൻഡ് ചൈൽഡ്.(The Oval Mirror). സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ കൂടുതൽ ചിത്രങ്ങൾ ചിത്രീകരിച്ച മേരി കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി. ഈ ചിത്രം ന്യൂയോർക്ക് നഗരത്തിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ശേഖരത്തിലാണ്[1]
Mother and Child (The Oval Mirror) | |
---|---|
Artist | മേരി കസ്സാറ്റ് |
Year | c. 1898 |
Medium | എണ്ണച്ചായം, canvas |
Dimensions | 81.6 സെ.മീ (32.1 ഇഞ്ച്) × 65.7 സെ.മീ (25.9 ഇഞ്ച്) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 29.100.47 |
Identifiers | The Met object ID: 10401 |
വിവരണം
തിരുത്തുക1899-ൽ[2] ദ്വാർഡ്-റിയൽ [3]എന്ന ഇടപാടുകാരനിൽ നിന്ന് ഈ ചിത്രം ഹാവ്മേയേഴ്സ് വാങ്ങിയിരുന്നു.[4]മേരിയും കുഞ്ഞിൻറെയും മതപരമായ പ്രതിബിംബത്തിനെ അടിസ്ഥാനമാക്കി ഒരു അമ്മയെയും കുഞ്ഞിനെയും ഈ ചിത്രത്തിൽ ചിത്രീകരിച്ചിക്കുന്നു.[5][6]
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ്. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് കൂടുതലായും സൃഷ്ടിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി. 1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ തീപ്പിടുത്തത്തിൽ നശിച്ചു.
അവലംബം
തിരുത്തുക- ↑ "Mother and Child (The Oval Mirror)". Metropolitan Museum of Art.
- ↑ Frelinghuysen, Alice Cooney; N.Y.), Metropolitan Museum of Art (New York (1993). Splendid Legacy: The Havemeyer Collection (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9780870996641.
- ↑ "Front Matter". Metropolitan Museum Journal. 22: 1–133. 1987-01. doi:10.1086/met.22.1512831. ISSN 0077-8958.
{{cite journal}}
: Check date values in:|date=
(help) - ↑ "Mary Cassatt | Mother and Child (The Oval Mirror) | The Met". The Metropolitan Museum of Art, i.e. The Met Museum. Retrieved 2017-06-22.
- ↑ "Mother and Child (The Oval Mirror) | Mary Cassatt | 29.100.47 | Work of Art | Heilbrunn Timeline of Art History | The Metropolitan Museum of Art". The Met’s Heilbrunn Timeline of Art History. Retrieved 2017-06-22.
- ↑ Weinberg, Helene Barbara (2009). American Impressionism & Realism: A Landmark Exhibition from the MET, the Metropolitan Museum of Art, New York (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9781876509996.
പുറം കണ്ണികൾ
തിരുത്തുക- Galitz, Kathryn Calley (2016-09-20). The Metropolitan Museum of Art: Masterpiece Paintings (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9780847846597.