മദ്രാസിലെ മുഹമ്മദ് ഉസ്മാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മദ്രാസ് പ്രസിഡൻസിയിലെ ആഭ്യന്തര മന്ത്രിയും മദ്രാസിലെ ആദ്യത്തെ ഇന്ത്യൻ ആക്ടിംഗ് ഗവർണറും ആയിരുന്ന ഖാൻ ബഹാദുർ സർ മൊഹമ്മദ് ഉസ്മാൻ KCSI KCIE(1884- 1 ജനുവരി 1960)  ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും, ഹക്കീമും സാമൂഹ്യപ്രവർത്തകനുമായിരുന്നു. 

Khan Bagadur Sir
Mohammad Usman
Governor of Madras Presidency 1934 official picture
Member of the Executive Council of the Viceroy of India
MonarchGeorge VI of the United Kingdom
Governors-GeneralVictor Hope, 2nd Marquess of Linlithgow,

Archibald Wavell, 1st Earl Wavell,

Louis Mountbatten, 1st Earl Mountbatten of Burma
പിൻഗാമിNone
Member of the Defence Council of India
MonarchGeorge VI of the United Kingdom
വ്യക്തിഗത വിവരങ്ങൾ
ജനനം1884
Tanjore, British India
മരണം1960
Madras, India
അൽമ മേറ്റർMadras Christian College
ജോലിlawyer, hakim
തൊഴിൽpolitician
Khan Bagadur Sir Mohammad Usman KCSI KCIE

തഞ്ചാവൂരിലെ മുഹമ്മദ് യാക്കൂബ് എന്നയാളുടെ മകനായി ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം ജസ്റ്റിസ് പാർട്ടിയിൽ ചേർന്നു. മദ്രാസ് ലെജിസ്ലറ്റീവ് കൗൺസിൽ അംഗമായും ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.1942-1947 കാലത്ത് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ പോസ്റ്റ്സ് ആൻഡ് എയർ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. യുനാനി ഹക്കീം ആയി ഒഴിവുസമയത്ത് പ്രവർത്തിക്കുകയും നാട്ടു വൈദ്യത്തിന്റെ ഉന്നതിക്കായി തന്റെ സ്ഥാനമാനങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

ആദ്യകാല ജീവിതം

തിരുത്തുക

1884ൽ മദ്രാസ് പ്രെസിഡൻസിയിലെ തഞ്ചാവൂരിൽ ഒരു കുലീന കുടുംബത്തിലാണ് ഉസ്മാൻ ജനിച്ചത്.[1][2] മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം സൗത്ത് ഇന്ത്യൻ ലിബറേഷൻ ഫെഡറേഷനിൽ ചേർന്നു.[3][4] മികച്ച യുനാനി വൈദ്യനായി പേരെടുത്തു.[5][6]

പൊതുപ്രവർത്തനം

തിരുത്തുക

മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മൽസരിച്ച് ജയിക്കുകയുണ്ടായി. 1920 മുതൽ 1923 വരെ സഭാംഗമായി പ്രവർത്തിച്ചു.[7] 1924-25 കാലത്ത് മദ്രാസ് കോർപറേഷൻ പ്രെസിഡന്റായും 1924ൽ ഷെര ഓഫ് മദ്രാസ് ആയും പ്രവർത്തിച്ചു[8] 1921 ഒക്ടോബറിൽ മദ്രാസ് മുഖ്യമന്ത്രി ആയിരുന്ന പനഗൽ രാജാവ് നാട്ടുവൈദ്യത്തെക്കുറിച്ച് പഠിക്കാനായി ഒരു  രൂപീകരിച്ച കമ്മറ്റിയിൽ [9]  ഉസ്മാൻ സെക്രട്ടറിയായി  നിയമിതനായി. 1922ൽ ഈ കമ്മറ്റി ആയുർവേദം ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതാണെന്നും അതിന്റെ പ്രചാരം കാലക്രമേണ കുറഞ്ഞു വരികയാണെന്നും നിരീക്ഷിച്ചു. [10] 1925 മാർച്ച് 30ന് ഉസ്മാൻ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി നിയമിതനായി.[11]

 ബൊബ്ബിലി രാജാവ് മദ്രാസ് പ്രെസിഡൻസി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ ഉസ്മാന് ആഭ്യന്തരമന്ത്രി പദവി ലഭിച്ചു. എന്നാൽ 1934ൽ ടി.പനീർസെൽ വത്തെ തന്റെ പിൻ ഗാമിയയി നിർദ്ദേശിച്ചുകൊണ്ട് ഉസ്മാൻ ഈ പദവി രാജിവെച്ചു. പിൻ ഗാമിയായി ഒരു മുസ്ലീമിനെ നിർദ്ദേശിക്കാതിരുന്നത് മദ്രാസ് പ്രസിഡൻസിയിലെ മുസ്ലീങ്ങൾക്ക് വഞ്ചനാപരമായാണ് തോന്നിയത്. ക്രിസ്ത്യാനിയായ പന്നീർസെൽ വത്തിന്റെ സ്ഥാനാർത്ഥിത്വം അവർ ശക്തമായി എതിർത്തു. മുസ്ലീം-ക്രിസ്ത്യന് വിഭാഗങ്ങൾക്കിടയിൽ അക്രമാസക്തമായ ലഹളകൾ ഉണ്ടാവുകയും ഉസ്മാൻ അംഗമായ ജസ്റ്റിസ് പാർട്ടിക്കെതിരെ ഇരുവിഭാഗത്തിനും വിരോധത്തിനു കാരണമാവുകയും ചെയ്തു.

1935ൽ ഉസ്മാൻ റോട്ടറി ക്ലബ് ഓഫ് മദ്രാസിന്റെ ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റായി.[12]

മദ്രാസ് പ്രസിഡൻസിയുടെ ആക്റ്റിംഗ് ഗവർണർ

തിരുത്തുക

1934 മെയ് 16 മുതൽ1934 ആഗസ്റ്റ് 16 വരെ ഉസ്മാൻ മദ്രാസ് പ്രസിഡൻസിയുടെ ആക്റ്റിംഗ് ഗവർണർ ആയി പ്രവർത്തിച്ചു.[13] ഈ പദവിയിൽ ഇരുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം

തിരുത്തുക

ബ്രിട്ടീഷുകാർ ഉസ്മാനെ വിശ്വസ്തതയുള്ളവനായി കണക്കാക്കി.[14] 1941-42 കാലത്ത് ഇന്ത്യൻ ഡിഫൻസ് കൗൺസിലിന്റെ അംഗമായും 1940-42 കാലത്ത് മദ്രാസ് സർവ്വകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ചു.[15]

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ഉടനെ നടന്ന ഒരു പോസ്റ്റ് മാസ്റ്റേർസ് ജെനറൽ സമ്മേളനത്തിൽ "നമ്മൾ യുദ്ധം ജയിച്ചു, ഇനി സമാധാനത്തിലും ജയിക്കണം"("We have won the War. We have now to win the peace.") എന്നാണ് പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് സർവീസ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉസ്മാൻ പറഞ്ഞത്.[16]

1960 ഫെബ്രുവരി ഒന്നിന് 76ആം വയസ്സിൽ മരണമടഞ്ഞു.

ബഹുമതികൾ

തിരുത്തുക

1928ൽ നൈറ്റ്(Knight) ബഹുമതി ലഭിച്ചു.[17] 1933ൽ നൈറ്റ് കമാൻഡർ ഒഫ് ദ ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയർ ബഹുമതിയും 1945ൽ KCSI ബഹുമതിയും ലഭിച്ചു.[18][19]

ചെന്നൈ ടി.നഗറിലെ ഉസ്മാൻ റോഡ് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

കുറിപ്പുകൾ

തിരുത്തുക
  1. More, Pg 247
  2. Sen, Siba Pada (1974). Dictionary of National Biography. Institute of Historical Studies. pp. 375.
  3. Cang, Joel (1945). United Nations Who's who in Government and Industry. Allied Publications. p. 112.
  4. Muthiah, S. (December 10, 2007). "Third from right?". The Hindu.[പ്രവർത്തിക്കാത്ത കണ്ണി]
  5. "A hospital by any name". The Hindu. July 21, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  6. Arnold, David (1987). Science, Technology, and Medicine in Colonial India. Cambridge University Press. p. 184. ISBN 978-0-521-56319-2.
  7. Jinnah, Mohammad Ali; S. M. Zaman (1995). Qua'id-i-Azam and Education. National Institute of Historical and Cultural Research. p. 575. ISBN 978-969-415-035-2.
  8. Nalanda Year-book & Who's who in India. 1947. p. 486.
  9. Rajaraman, P. (1988). The Justice Party: A Historical Perspective, 1916–37. Poompozhil Publishers. p. 242.
  10. Bala, Poonam (2007). Medicine and Medical Policies in India: Social and Historical Perspectives. Lexington Books. pp. 103. ISBN 978-0-7391-1322-6.
  11. Great Britain India Office (1928). The India Office and Burma Office List. Harrison and Sons, Ltd. p. 737.
  12. "A 75-year-old legacy". The Hindu. August 11, 2003.
  13. Muthiah, S. (September 20, 2004). "A Mylapore landmark". The Hindu.
  14. Hasan, Khalid Shamsul, The Punjab Muslim League and the Unionists (Ushba Publishing International, 2005) p. 187
  15. The International Who's who. Europa Publications Limited. 1955. p. 997.
  16. Bernard Bel, Media and Mediation (SAGE Publications, New Delhi, 2005) p. 241
  17. The London Gazette
  18. Burke, Bernard; John Burke (1937). Burke's Genealogical and Heraldic History of Peerage, Baronetage and Knightage. Burke's Peerage Limited. p. 2881.
  19. The London Gazette
  • More, J. B. Prashant (1997). The Political Evolution of Muslims in Tamilnadu and Madras, 1930–1947. Orient Longman.