മത്രോഹ് ഗവർണ്ണറേറ്റ് Matrouh Governorate (Egyptian ArabicEgyptian Arabic: محافظة مطروحMuḥāfẓet Maṭrūḥ) ഈജിപ്തിലെ ഗവർണ്ണറേറ്റുകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം, ലിബിയയുടെ അതിർത്തി പങ്കിടുന്നു. ഈ പ്രദേശത്തിന്റെ തലസ്ഥാനം മാർസ മത്രോഹ് ആണ്.

ഈജിപ്തിന്റെ പടിഞ്ഞാറൻ മരുഭൂമിയുടെ ഭാഗമായ ഈ പ്രദേശത്ത് സിവ മരുപ്പച്ച ഉൾപ്പെടുന്നു. ഇവിടത്തെ അമൂൺ ദേവന്റെ ദേവാലയം പ്രസിദ്ധമായിരുന്നു. ഇവിടെ ഒട്ടാറ പിളർപ്പ് കാണപ്പെടുന്നു. കടൽനിരപ്പിനു 133 മീറ്റർ വരെ താണതാണീ പിളർപ്പ്.

മർസ മത്രോഹ് ഹെല്ലനിക് കാലത്തുവരെ പ്രസിദ്ധമായിരുന്നു ഈ പ്രദേശം.

ജനസംഖ്യ

തിരുത്തുക

2015ലെ ജനസംഖ്യാക്കണക്കനുസരിച്ച്, 447,846 ജനങ്ങൾ പാർക്കുന്നു. 316,005 ആളുകൾ ആണ് നഗരപ്രദേശത്ത് താമസിക്കുന്നത്. 316,005 പേർ ഇവിടത്തെ ഗ്രാമ്മീണമേഖലയിലും ജീവിക്കുന്നു. [1]

  1. "Population Estimates By Sex & Governorate 1/1/2015" (PDF). CAPMAS. Archived from the original (PDF) on 2015-10-19. Retrieved 23 October 2016.
"https://ml.wikipedia.org/w/index.php?title=മത്രോഹ്_ഗവർണ്ണറേറ്റ്&oldid=3788535" എന്ന താളിൽനിന്ന് ശേഖരിച്ചത്