മത്യാസ് ഗ്രുനെവാൾഡ്
ജർമ്മൻ നവോത്ഥാന കാലഘട്ടത്തിലെ ഒരു ചിത്രകാരനായിരുന്നു മത്യാസ് ഗ്രുയ്ൻവാൾഡ് (1475-1528-വുൾസ് ബർഗ്).സാങ്കേതിക നൈപുണ്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മുന്നിട്ടു നിന്നിരുന്നു.കലാപ്രവർത്തനങ്ങൾക്ക് നിയന്ത്രങ്ങളൊന്നും പാടില്ല എന്നു വിശ്വസിച്ചിരുന്ന മത്യാസിനെ കാട്ടുചെടി എന്നാണ് മറ്റു ചിത്രകാരന്മാർ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഇന്ന് അവശേഷിച്ചിട്ടില്ല.യന്ത്രങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു.
കലാസൃഷ്ടികൾ
തിരുത്തുകമത്യാസിന്റെ ആദ്യ ചിത്രം ദ് മോക്കിങ്ങ് ഓഫ് ക്രൈസ്റ്റ് ആണ്. ഇസെൻസീമിലെ ഒരു ആശുപത്രിയ്ക്കടുത്ത് ഒരു ദേവാലയത്തിൽ വരച്ച സെന്റ് ആന്റണി അദ്ദേഹത്തിന്റെ മാസ്റ്റർ പീസയി കരുതുന്നു.
പ്രസിദ്ധമായ മറ്റു ചിത്രങ്ങൾ
തിരുത്തുക- വിജ്ഞാപനം
- മാലാഖമാർ മാതാവിനെ സ്തുതിയ്ക്കുന്നു.
- ഉയിർത്തെഴുന്നേല്പ്
- ക്രൂസിഫിഷൻ
പുറംകണ്ണികൾ
തിരുത്തുകMatthias Grünewald എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Grünewald Gallery at MuseumSyndicate Archived 2016-03-03 at the Wayback Machine.
- Grünewald paintings at CGFA Archived 2003-08-10 at the Wayback Machine.
- wgsebald.de W. G. Sebald about Grünewald
- Matthias Grünewald. paintings