മണ്ണൂർ ചാമിയാർ
പ്രശസ്ത പൊറാട്ടുനാടക കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്നു മണ്ണൂർ ചാമിയാർ (മരണം : 24 ഏപ്രിൽ 2013). അയ്യായിരത്തിലേറെ വേദികളിൽ അദ്ദേഹം പൊറാട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ആകാശവാണി നിലയത്തിൽ നിരവധിതവണ പൊറോട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുക68 വർഷമായി പൊറാട്ടുനാടകവേദിയിൽ നിറഞ്ഞുനിന്നിരുന്ന ചാമിയാർ പൊറാട്ടുനാടകത്തിലെ മുപ്പത്താറോളം പാർട്ടുകളിൽ കൊശവൻ, കൊശവത്തി, ദാസി, പൂക്കാരി, ചക്ലിയൻ, ചക്ലിച്ചി, മാതോച്ചി, കാശു പണ്ടാരം, കുറവൻ, കുറത്തി, തൊട്ടിയൻ, തൊട്ടിച്ചി തുടങ്ങിയ പാർട്ടുകളാണ് അവതരിപ്പിച്ചിരുന്നത്. യുവജനക്ഷേമബോർഡ് നാടൻകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കളിത്തട്ട് ഫോക്‌ലോർ പരിശീലനക്കളരിയിൽ പൊറാട്ടുനാടക വിഭാഗത്തിലെ പ്രധാന ഗുരുവായിരുന്നു.[2]
പുരസ്കാരങ്ങൾ
തിരുത്തുക- ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ്
- കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ്
- കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
- കേരള സർക്കാർ നാടകപ്പൊലിമ അവാർഡ്
അവലംബം
തിരുത്തുക- ↑ "പൊറാട്ടുനാടക കലാകാരൻ മണ്ണൂർ ചാമിയാർ". മാതൃഭൂമി. 25 ഏപ്രിൽ 2013. Archived from the original on 2013-04-25. Retrieved 25 ഏപ്രിൽ 2013.
- ↑ "നഷ്ടമായത് പൊറാട്ടുനാടകവേദിയിലെ അതുല്യപ്രതിഭയെ". മാതൃഭൂമി. 25 Apr 2013. Archived from the original on 2013-04-25. Retrieved 26 ഏപ്രിൽ 2013.