അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യരിൽ ഒരുവനാണു് മണ്ഡനമിശ്രൻ എന്ന സുരേശ്വരാചാര്യർ. ബ്രഹ്മസിദ്ധിയുടെ കർത്താവായ ഇദ്ദേഹമാണു് ശാരദാപീഠത്തിലെ ആദ്യത്തെ ആചാര്യൻ. ബീഹാറിലെ മിഥിലയായിരുന്നു ഇദ്ദേഹത്തിന്റെ സ്വസ്ഥാനം.

കുമാരിലഭട്ടന്റെ ശിഷ്യനായ മണ്ഡനമിശ്രൻ കർമ്മമീമാംസവിശ്വാസിയായിരുന്നു. ഇദ്ദേഹത്തെക്കണ്ട് ശങ്കരൻ വാദത്തിലേർപ്പെടാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. തോൽക്കുന്നയാൾ മറ്റെയാളുടെ തത്ത്വങ്ങളംഗീകരിച്ച് ശിഷ്യനായി മാറണമെന്നായിരുന്നു വ്യവസ്ഥ. രേവാ നദീതീരത്തുള്ള മഹിഷ്മതി എന്ന സ്ഥലത്ത് ഇവുവരും വാദപ്രതിവാദത്തിലേർപ്പെട്ടു . മണ്ഡനമിശ്രന്റെ ഭാര്യ ജ്ഞാനിയായ ഉഭയഭാരതിയായിരുന്നു മധ്യസ്ഥ. ദിവസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദത്തിൽ മണ്ഡനമിശ്രനെ പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഉമാഭാരതിയുമായും വാദപ്രതിവാദത്തിൽ ഏർപ്പെട്ട് അവരെയും തോൽപ്പിച്ചു. അങ്ങനെ മണ്ഡനമിശ്രൻ ശങ്കരന്റെ ശിഷ്യനായി സന്ന്യാസം സ്വീകരിച്ചു.

"https://ml.wikipedia.org/w/index.php?title=മണ്ഡനമിശ്രൻ&oldid=2284857" എന്ന താളിൽനിന്ന് ശേഖരിച്ചത്