മണ്ടേല ഹൌസ്
നെൽസൺ മണ്ടേല ദേശീയ മ്യൂസിയമാണ് മണ്ടേല ഹൌസ് എന്നപേരിലറിയപ്പെടുന്നത്. ഇതിന്റ വിലാസം വിലകസി സ്ട്രീറ്റ്, ഒർലാന്റോ വെസ്റ്റ്, സൊവേറ്റോ, ദക്ഷിണാഫ്രിക്ക എന്നതാണ്. ഇവിടെയാണ് നെൽസൺ മണ്ടേല 1946 മുതൽ 1962 വരെ ജീവിച്ചിരുന്നത്. വിലകസി ൻഗകനെ തെരുവുകളുടെ മൂലയിലാണ് ഈ വസതി. ടുട്ടുഹൌസിൽനിന്നും കുറച്ചുദൂരം മുന്നോട്ടുപോയാൽ മണ്ടേല ഹൌസിലെത്താം. ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡെസ്മണ്ട് ടുട്ടുവിന്റെ വീടാണ് ടുട്ടു ഹൌസ്. [1]
സ്ഥാപിതം | 1997 |
---|---|
സ്ഥാനം | Vilakazi Street, Soweto, Johannesburg |
Type | Johannesburg's historical heritage |
വെബ്‌വിലാസം | Website of the Mandela House Museum |
1997 സെപ്തംബർ 1 ന് മണ്ടേല ഈ വീട് സൊവെറ്റോ ഹെരിറ്റേജ് ട്രസ്റ്റിന്(മണ്ടേലയാണ് ഈ ട്രസ്റ്റിന്റെ സ്ഥാപകൻ) ഒരു മ്യൂസിയം നടത്തുന്നതിന് കൈമാറി
1999 ൽ ഇത് ദേശീയ പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.[2]
Features
തിരുത്തുക1945 ൽ പണിത ചുടുകട്ടകൊണ്ട് നിർമ്മിച്ച ഒറ്റനില വീടാണിത്. ചുമരിൽ അനേകം വെടിയുണ്ടയുടെ തുളകളുണ്ട്. ഇവ മൊളോട്ടോവ് കോക്ടെയിൽസിലെ ആക്രമണത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ആക്രമണത്തിന്റെ വിവിധ പാടുകളും ഇവിടെയുണ്ട്. നെൽസൺമണ്ടേലക്ക് നൽകിയ വിവിധ ഉപഹാരങ്ങളും ഫോട്ടോഗ്രാഫുകളും ലോക ചാമ്പ്യൻഷിപ്പ് ബെൽറ്റും ഇവിടെയുണ്ട്. ഈ ബെൽറ്റ് ഷുഗർ റേ ലിയോനാർഡ് മണ്ടേലക്ക് നൽകിയതാണ്.[3]
2009 മുതൽ ഇവിടെ ഒരു സന്ദർശക ഗ്യാലറിയും മ്യൂസിയവും പ്രവർത്തിക്കുന്നു.[4]
അവലംബങ്ങൾ
തിരുത്തുക- ↑ "Mandela museum house reopens". The Times. Retrieved 21 March 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Big facelift for Mandela home". The Citizen. Retrieved 21 March 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Museum opens at Mandela's Soweto home". Associated Press (via Google). Retrieved 15 March 2009.
- ↑ "Mandela House opens in Soweto". Joburg.org.za. Archived from the original on 2009-03-22. Retrieved 21 March 2009.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Mandela House Archived 2018-08-28 at the Wayback Machine.