മണി രാം ബാഗ്രി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ എം.പിയുമായിരുന്നു മണി രാം ബാഗ്രി ( -31 ജനുവരി 2012). പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണിന്റെ അടുത്ത അനുയായി ആയിരുന്നു. 1972-74 കാലഘട്ടത്തിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ജനറൽസെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം ഇന്ദിരാഗാന്ധി സർക്കാർ ബാഗ്രിയെ തടങ്കലിലടച്ചിരുന്നു[1]
Mani Ram Bagri | |
---|---|
Member of Legislative Assembly | |
മണ്ഡലം | Fatehabad, Haryana |
Member of Parliament 3rd Lok Sabha | |
മണ്ഡലം | Hisar, Haryana |
Member of Parliament 6th Lok Sabha | |
മണ്ഡലം | Mathura, Uttar Pradesh |
Member of Parliament 7th Lok Sabha | |
മണ്ഡലം | Hisar, Haryana |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ban Mandori, Hisar, Punjab, British India | 1 ജനുവരി 1920
മരണം | 31 ജനുവരി 2012 Hisar, Haryana | (പ്രായം 92)
ദേശീയത | ഇന്ത്യ 1947–2012 British India 1920–1947 |
പങ്കാളി | Dhani Devi |
കുട്ടികൾ | 5 |
വസതിs | Bagri Chowk, Hisar, Haryana |
തൊഴിൽ | Activist, Politician |
3, 6, 7 ലോക്‌സഭകളിൽ എം.പി[2] സ്ഥാനം വഹിച്ചിരുന്ന ബാഗ്രി അവിഭക്ത പഞ്ചാബ് നിയമസഭയിലെ അംഗവുമായിരുന്നു. ചെറുപ്പകാലം മുതൽ ദേശീയപ്രസ്ഥാനങ്ങളിൽ പങ്കുവഹിച്ച ബാഗ്രി ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ എന്നിവർക്കു കീഴിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ അണിചേർന്നു.[3]
അവലംബം
തിരുത്തുക- ↑ .http://www.mathrubhumi.com/online/malayalam/news/story/1423604/2012-02-01/india
- ↑ http://parliamentofindia.nic.in/ls/lok06/state/06lsup.htm
- ↑ "tribuneindia... Regional Vignettes". Tribuneindia.com. Retrieved 2012-02-09.