അരേഷ്യയ (Araceae) കുടുംബത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻഡോർ പ്ലാന്റായും ഉപയോഗിക്കുന്ന ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

മണി പ്ലാന്റ്
മണി പ്ലാന്റ്

അലങ്കാര സസ്യം

തിരുത്തുക

മിതശീതോഷ്ണ പ്രദേശങ്ങളിൽ വെള്ളയോ മഞ്ഞയോ ഇളം പച്ചയോ ഉള്ള ഇലകളുള്ള ഇനങ്ങൾ അലങ്കാരസസ്യമായി വീടുകളിൽ ഉപയോഗിക്കുന്നു. ഷോപ്പിംഗ് സെന്ററുകൾ, ഓഫീസുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ അലങ്കാര ഇനമായും ഇത് മിക്കപ്പോഴും ഉപയോഗിക്കുന്നു. ഇവയ്ക്ക് ചെറിയ രീതിയിൽ പരിചരണം ആവശ്യമാണ്. ഉഷ്ണമേഖലാ രാജ്യങ്ങളിൽ പല പാർക്കുകളിലും പൂന്തോട്ടങ്ങളിലും കാണപ്പെടുന്നു. സ്വാഭാവികമായും ഇവ നന്നായി വളരുന്നു. ഒരു അകത്തള അലങ്കാരസസ്യമെന്ന നിലയിൽ മതിയായ സൗകര്യം ഒരുക്കിയാൽ ഇവ 2 മീറ്ററിലധികം ഉയരത്തിൽ കയറി വളരും. പ്രായപൂർത്തിയായ ഇലകൾ പിന്നീട് വളരുന്നില്ല.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണിപ്ലാന്റ്&oldid=3682159" എന്ന താളിൽനിന്ന് ശേഖരിച്ചത്