1506-ൽ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ വിത്ത് ദി ക്രൈസ്റ്റ് ചൈൽഡ് ആന്റ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് എന്ന് ആദ്യം അറിയപ്പെട്ടിരുന്ന മഡോണ ഡെൽ പ്രാട്ടോ (റാഫേൽ) (Madonna of the Meadow) ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻതിസ്റ്റോറിസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വിയന്ന ബെൽ‌വെഡെറിലെ ചക്രവർത്തിയുടെ ശേഖരത്തിൽ എത്തിയതിനുശേഷം ഈ ചിത്രം മഡോണ ഡെൽ ബെൽ‌വെഡെരെ എന്നും അറിയപ്പെടുന്നു. കന്യാമറിയം, ശിശു യേശു, ശിശു ജോൺ സ്നാപകൻ എന്നിവരുടെ രൂപങ്ങൾ നിശ്ചലമായ പുൽമേടിൽ ചിത്രീകരിച്ചിരിക്കുന്നു. ചുവന്ന വസ്ത്രത്തിൽ അരികിൽ സ്വർണ്ണ ബോർഡറുള്ള നീല മേൽവസ്ത്രം ധരിച്ച് മേരി വലത് കാൽ ഒരു കോണിലൂടെ നീട്ടിവച്ചിരിക്കുന്നു. നീലനിറം സഭയെയും ചുവപ്പ് ക്രിസ്തുവിന്റെ മരണത്തെയും പ്രതീകപ്പെടുത്തുന്നു. മഡോണ യേശുവിനോട് കൈകോർത്ത് ക്രിസ്തുവിന്റെ ത്യാഗത്തോടെ മാതൃ സഭയെ ഒന്നിപ്പിക്കുന്നു. കന്യാമറിയത്തിന്റെ കണ്ണുകൾ ക്രിസ്തുവിൽ പതിഞ്ഞിരിക്കുന്നതു കൂടാതെ തല ഇടതുവശത്തേക്ക് തിരിയുകയും ചെറുതായി ചെരിഞ്ഞുനിൽക്കുകയും ചെയ്തിരിക്കുന്നു. പോപ്പി ക്രിസ്തുവിന്റെ കഷ്ടപ്പാട്, മരണം, പുനരുത്ഥാനം എന്നിവയെ സൂചിപ്പിക്കുന്നു.

Madonna del prato
കലാകാരൻRaphael
വർഷം1506
തരംoil on board
അളവുകൾ113 cm × 88 cm (44 ഇഞ്ച് × 35 ഇഞ്ച്)
സ്ഥാനംKunsthistorisches Museum, Vienna

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[1] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

  1. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042