മഡോണ ഡെൽ പ്രാട്ടോ (ബെല്ലിനി)
ക്രിസ്തുവർഷം 1505-ൽ ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു ഓയിൽ ടെമ്പറ പാനൽ ചിത്രമാണ് മഡോണ ഡെൽ പ്രാട്ടോ (Madonna of the Meadow). ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. [1]ആദ്യം തടിയിൽ ചിത്രീകരിച്ച ഈ ഓയിൽ ടെമ്പറ പാനൽ ചിത്രം 1949-ൽ കാൻവാസിലേക്ക് മാറ്റിയിരുന്നു.[2]
Madonna of the Meadow | |
---|---|
Italian: Madonna del Prato | |
കലാകാരൻ | Giovanni Bellini |
വർഷം | 1505 |
തരം | Oil and tempera on panel |
അളവുകൾ | 67.3 cm × 86.4 cm (26.5 ഇഞ്ച് × 34.0 ഇഞ്ച്) |
സ്ഥാനം | National Gallery, London |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകവെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.
അവലംബം
തിരുത്തുക- ↑ Brown, David Alan (1983). "Raphael's "Small Cowper Madonna" and "Madonna of the Meadow": Their Technique and Leonardo Sources". Artibus et Historiae. 4 (8): 9. doi:10.2307/1483213. ISSN 0391-9064.
- ↑ Dunkerton, Jill; Foister, Susan; Gordon, Dillian; Penny, Nicholas (1991). Giotto to Dürer: Early Renaissance Painting in The National Gallery. Yale University Press. ISBN 978-0-300-05082-0.