മഡോണ ഓഫ് ദ ക്യാറ്റ് (ഫെഡറിക്കോ ബറോക്കി)
1575-ൽ ഫെഡറിക്കോ ബറോച്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെൽ ഗാട്ടോ എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ക്യാറ്റ്. ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ചരിത്രവും വിവരണവും
തിരുത്തുകപിയോബിക്കോയിലെ കൗണ്ട് അന്റോണിയോ ബ്രാങ്കാലിയോണിക്കു വേണ്ടിയാണ് ഈ ചിത്രം ചിത്രീകരിച്ചത്. ചിത്രത്തിന്റെ മിനുക്കുപണികൾ 1577 ഓടെയാണ് പൂർത്തിയാക്കിയത്. ജോസഫ്, മറിയ, ശിശുവായ യോഹന്നാൻ സ്നാപകൻ, മറിയയുടെ നെഞ്ചിൽ ശിശുവായ യേശു എന്നിവരടങ്ങുന്ന വിശുദ്ധ കുടുംബത്തിന്റെ ഗാർഹിക നിമിഷത്തെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ശിശുവായ യോഹന്നാന്റെ കയ്യിലിരിക്കുന്ന ഗോൾഡ് ഫിഞ്ചിനെ (ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്റെ പ്രതീകമായി കാണുന്നു) പിടിക്കാനൊരുങ്ങുന്ന പൂച്ചയെ യോഹന്നാൻ കളിയാക്കുന്നതായി തോന്നുന്നു. പശ്ചാത്തലത്തിലുള്ള മതിലിനു നേരെ ജോണിന്റെ ഞാങ്ങണ നിലകൊള്ളുന്നു. പ്രധാന കഥാപാത്രങ്ങൾ വലതുവശത്ത് ഒരു പ്രോട്ടോ-ബറോക്ക്-ശൈലിയിലുള്ള ഡയഗണലായി മാറുന്നു. ബറോക്കി ശൈലിയിൽ കവിൾത്തടങ്ങൾ റോസ് നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ The Madonna of the Cat ('La Madonna del Gatto'), website of the National Gallery, London.