മഡോണ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ്
1586-ൽ അഗോസ്റ്റിനോ കരാച്ചി വരച്ച ക്യാൻവാസ് പെയിന്റിംഗാണ് മഡോണ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ്. പാർമയിലെ സാൻപോളോയിലെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ വളരെക്കാലം ഉണ്ടായിരുന്ന ഈ ചിത്രം ഫ്രഞ്ച് സൈന്യം 1796-ൽ പാരീസിലേക്ക് കൊണ്ടുപോയി. 1816-ൽ ഇറ്റലിയിലേക്ക് ഈ ചിത്രം തിരിച്ചുകൊണ്ടുവന്നപ്പോൾ അത് ഗാലേറിയ നാസിയോണലെ ഡി പാർമയിലേക്ക് മാറ്റി. അവിടെ അത് ഇപ്പോഴും തൂങ്ങിക്കിടക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ "Catalogue entry" (in ഇറ്റാലിയൻ). Archived from the original on 2014-02-26.