മഡോണ ആന്റ് ചൈൽഡ് (ജെന്റൈൽ ഡാ ഫാബ്രിയാനോ, സെറ്റിഗ്നാനോ)
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1423-1425 നും ഇടയിൽ വരച്ച ടെമ്പറ-ഓൺ-ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ്. സെറ്റിഗ്നാനോയിലെ വില്ല I ടാട്ടിയിലെ ബെറൻസൺ ശേഖരത്തിലാണ് ഈ ചിത്രം. മഡൊണയുമായുള്ള ക്വാറസി പോളിപ്റ്റിച്, യേൽ മഡോണ എന്നിവയിലെ സ്റ്റൈലിസ്റ്റിക് സാമ്യം കലാകാരന്റെ ഫ്ലോറൻടൈൻ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്.[1]
കലാ വിപണിയിൽ വിൽക്കുന്നതിനുമുമ്പ് നശിച്ചതോ കേടുവന്നതോ ആയ (ബേൺ മാർക്കുകൾ ഇപ്പോഴും കാണാം) പെയിന്റിംഗിന്റെ ഏറ്റവും മികച്ച ഭാഗം സംരക്ഷിക്കാൻ പതിനെട്ടാം നൂറ്റാണ്ടിലോ പത്തൊൻപതാം നൂറ്റാണ്ടിലോ ഉള്ള യഥാർത്ഥ ചിത്രത്തിൽ നിന്ന് ഇതിന്റെ കുറച്ചുഭാഗം വെട്ടിമാറ്റി. റോമിലെ ഒരു പുരാതന ഷോയിൽ ബെറൻസൺ ഈ ചിത്രം കണ്ടെത്തുകയും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വന്തം ശേഖരത്തിനായി ഈ ചിത്രം സ്വന്തമാക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ (in Italian) Mauro Minardi, Gentile da Fabriano, collana I Classici dell'arte, RCS, Milano 2005.