മഡോണ ആന്റ് ചൈൽഡ് (ജെന്റൈൽ ഡാ ഫാബ്രിയാനോ, വാഷിംഗ്ടൺ)
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1420-1423 നും ഇടയിൽ വരച്ച ടെമ്പറ-ഓൺ-ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. പാലാ സ്ട്രോസിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ അദ്ദേഹം 1420 വേനൽക്കാലത്ത് ഫ്ലോറൻസിൽ എത്തിയപ്പോൾ കലാകാരൻ ആദ്യമായി നിർമ്മിച്ച ചിത്രങ്ങളിലൊന്നായിട്ടാണ് ഈ ചിത്രം പൊതുവെ തിരിച്ചറിയുന്നത്. ഈ ചിത്രം ഒരു പോളിപ്റ്റിച്ചിന്റെ കേന്ദ്ര പാനലായിരിക്കാം. ബാക്കിയുള്ളവ ഇപ്പോൾ നഷ്ടപ്പെട്ടു.[1]
1874-ൽ അലക്സാണ്ടർ ബാർക്കറുടെ ശേഖരത്തിൽ നിന്ന് ലണ്ടനിൽ ലേലം ചെയ്യപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ രേഖപ്പെടുത്തിയ പരാമർശം. ഫ്ലോറൻസിൽ നിന്ന് അലക്സാണ്ടർ ബാർക്കർ ഈ ചിത്രം സ്വന്തമാക്കിയിരിക്കാം. മറ്റ് നിരവധി ഉടമകൾക്ക് ശേഷം, ഡുവീൻ സഹോദരന്മാർ ഈ ചിത്രം ഏറ്റെടുത്തു. 1937-ൽ സാമുവൽ എച്ച്. ക്രെസിന് വിറ്റ ഈ ചിത്രം ഒടുവിൽ 1939-ൽ ഇന്നത്തെ ഉടമയ്ക്ക് സംഭാവന ചെയ്തു.[2]
അവലംബം
തിരുത്തുക- ↑ "Arduino Colasanti, 'Un quadro ignorato di Gentile da Fabriano', Bollettino d'Arte, 1, 1911" (PDF). Archived from the original (PDF) on 2019-06-27. Retrieved 2021-01-08.
- ↑ "Catalogue page". Archived from the original on 2009-05-08.