മഡോണ ആന്റ് ചൈൽഡ് (ജെന്റൈൽ ഡാ ഫാബ്രിയാനോ, യേൽ)

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1424-ൽ വരച്ച ടെമ്പറ-ഓൺ-ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ ന്യൂ ഹാവനിലെ യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ ഇടത് "ജെന്റ് / ഫാബ്രിയാനോ" എന്ന് ഒപ്പിട്ടിരിക്കുന്നു.[1]

Madonna and Child (c. 1424) by Gentile da Fabriano

അതിന്റെ ആദ്യത്തെ അറിയപ്പെടുന്ന ഉടമ ജെയിംസ് ജാക്സൺ ജാർവ്സ് ഒരു അമേരിക്കൻ ആർട്ട് കളക്ടറായിരുന്നു. അദ്ദേഹം മാർഷെയിൽ യാത്ര ചെയ്തിരുന്നു. ഒന്നുകിൽ ഈ ചിത്രം അവിടെ നിന്ന് ലഭിക്കുകയോ അല്ലെങ്കിൽ ഫ്ലോറൻസിൽ നിന്ന് സ്വന്തമാക്കുകയോ ചെയ്തു. 1860 ഓടെ ഇത് അദ്ദേഹത്തിന്റെ ശേഖരത്തിലായിരുന്നു. 1871-ൽ അത് ഇപ്പോഴത്തെ ഉടമ ഏറ്റെടുത്തു.[2]

അവലംബം തിരുത്തുക

  1. (in Italian) Mauro Minardi, Gentile da Fabriano, collana I Classici dell'arte, RCS, Milano 2005.
  2. "Catalogue page". Archived from the original on 2010-06-30.