മഡോണ ആന്റ് ചൈൽഡ് (ജെന്റൈൽ ഡാ ഫാബ്രിയാനോ, ഫെറാറ)

ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രം

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1400-1405നും ഇടയിൽ വരച്ച ടെമ്പറ ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ ഈ ചിത്രം പിനകോട്ടെക നസിയോണേൽ ഡി ഫെറാറയിൽ സംരക്ഷിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ അടിവശം ഒപ്പിട്ടിരിക്കുന്നു. 1980-ൽ പുനഃസ്ഥാപിക്കുന്നതിനുമുമ്പ് ചിത്രത്തിൽ മുഴുവൻ കട്ടിയുള്ള പെയിന്റിംഗ് കാരണം ഇത് കലാകാരന്റെ ഒരു അനുയായിയാണ് വരച്ചതെന്ന് കരുതപ്പെടുന്നു.[1]

Madonna and Child (c. 1400-1405) by Gentile da Fabriano

ചിത്രം മുമ്പ് എനിയ വെൻ‌ഡെഗിനിയുടെ ശേഖരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ ബാക്കി ശേഖരം പോലെ ഒരു പുരാതന കടയിൽ നിന്നോ ഫെറാറയിലോ സമീപത്തോ ഉള്ള ഒരു പള്ളിയിൽ നിന്നോ സന്ന്യാസിമഠത്തിൽ നിന്നോ അദ്ദേഹം ഈ ചിത്രം സ്വന്തമാക്കിയിരിക്കാം. വലിപ്പം കുറവായതിനാൽ സ്വകാര്യ ഭക്തിക്കായിരിക്കാം ഇത് ഫെറാറയിൽ ആദ്യം വരച്ചത്. ഇതിന്റെ ശൈലി പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കലാകാരൻ വെനീസിൽ താമസിച്ചിരുന്ന കാലത്തേതാണ്. അതിൽ നിന്ന് മറ്റ് ഇറ്റാലിയൻ നഗരങ്ങളിലെ കുലീന ദർബാറുകളിലേക്ക് അദ്ദേഹം ചിത്രങ്ങൾ അയച്ചിരുന്നു.

  1. (in Italian) Mauro Minardi, Gentile da Fabriano, Milano, Rizzoli-Skira, 2005.