മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ് (ജെന്റൈൽ ഡാ ഫാബ്രിയാനോ)

ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രം

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1390-1395നും ഇടയിൽ വരച്ച ടെമ്പറ ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ്. മഡോണ ആന്റ് ചൈൽഡ് ഇൻ ഗ്ലോറി ബിറ്റുവീൻ സെയിന്റ് ഫ്രാൻസിസ് ആന്റ് സെയിന്റ് ക്ലെയർ എന്നും ഈ ചിത്രം അറിയപ്പെടുന്നു. ഇപ്പോൾ ഈ ചിത്രം പവിയയിലെ പിനാകോട്ടെക്ക മലസ്പീനയിൽ സംരക്ഷിച്ചിരിക്കുന്നു. കലാകാരന്റെതാണെന്ന് ആരോപിക്കപ്പെട്ട നിലനിൽക്കുന്ന ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്.

Madonna and Child with Two Saints (c. 1390-1395) by Gentile da Fabriano

പവിയയിലെ സാന്താ ചിയാര ലാ റിയൽ മഠത്തിൽ നിന്ന് രൂപംകൊണ്ട ഈ ചിത്രം 1380-ൽ സാവോയിയിലെ ബിയാങ്ക ഫ്രാൻസിസ്കൻ ഭവനത്തിൽ സ്ഥാപിച്ചു. ഇതിലെ സ്വർണ്ണപ്പണി ജിയോവന്നിനോ ഡി ഗ്രാസിയെ വളരെയധികം സ്വാധീനിച്ചിരുന്നു.[1]

  1. (in Italian) Mauro Minardi, Gentile da Fabriano, Skira, Milano 2005.