മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് വിത് റ്റു ഏയ്ഞ്ചൽസ്
മധ്യകാലഘട്ടത്തിന്റെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1410-1415 നും ഇടയിൽ വരച്ച ടെമ്പറ ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് വിത് റ്റു ഏയ്ഞ്ചൽസ്. ഇതിന്റെ യഥാർത്ഥ ഉറവിടം അജ്ഞാതമാണ്. എന്നിരുന്നാലും അതിന്റെ ചെറിയ വലുപ്പം സ്വകാര്യ ഭക്തിക്കായി നിർമ്മിച്ചതാണെന്ന് കരുതുന്നു.[1] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബെല്ലുനോയിലെ കാസ പെർസിനിയിൽ ചിത്രകാരന്റെ വെനീസിലെ കാലഘട്ടവുമായി ബന്ധമുണ്ടെന്ന് ഈ ചിത്രത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ഇപ്പോൾ ഒക്ലഹോമയിലെ തുൾസയിലെ ഫിൽബ്രൂക്ക് ആർട്ട് സെന്ററിലാണ്.
അവലംബം
തിരുത്തുക- ↑ (in Italian) Mauro Minardi, Gentile da Fabriano, Skira, Milano 2005