മഡോണ ആന്റ് ചൈൽഡ് ആന്റ് റ്റു ഏയ്ഞ്ചൽസ് (ബോട്ടിസെല്ലി)

സാന്ദ്രോ ബോട്ടിസെല്ലി വരച്ച ചിത്രം

ഇറ്റാലിയൻ നവോത്ഥാനചിത്രകലാചാര്യൻ സാന്ദ്രോ ബോട്ടിസെല്ലി 1468നും 1469നുമിടയിൽ വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് ആന്റ് റ്റു ഏയ്ഞ്ചൽസ്. ഈ ചിത്രം ഇപ്പോൾ നേപ്പിൾസിലെ മ്യൂസിയോ നാസിയോണേൽ ഡി കപ്പോ ഡിമോണ്ടിലാണ് കാണപ്പെടുന്നത്.[1]

Madonna and Child with Two Angels
കലാകാരൻSandro Botticelli
വർഷം1468–1469
MediumTempera on panel
അളവുകൾ100 cm × 71 cm (39 ഇഞ്ച് × 28 ഇഞ്ച്)
സ്ഥാനംMuseo Nazionale di Capodimonte, Naples

ഒരു കാലത്ത് ഈ ചിത്രം ബോട്ടിസെല്ലിയുടെ ഗുരുവായ ഫിലിപ്പിനോ ലിപ്പിയുടേതാണെന്ന് കരുതപ്പെട്ടിരുന്നു. ഈ രചന പ്രധാനമായും ബോട്ടിസെല്ലിയുടെ ഗുരുവിന്റെ (ഫിലിപ്പിനോ ലിപ്പിയുടെ പിതാവ്) ഫിലിപ്പോ ലിപ്പിശൈലി പിന്തുടരുന്നതാണ്. [2]മുഖങ്ങളും മറ്റ് വിശദാംശങ്ങളും ഫോർട്ടിറ്റ്യൂഡിന്റെ അതേ കാലഘട്ടത്തിലെ ഇറ്റാലിയൻ ചിത്രകാരന്മാരുടെ മറ്റ് ജുവനൈൽ മഡോണാകളെ അനുസ്മരിപ്പിക്കുന്നു. ഈ രചന വെറോച്ചിയോയുടെ മഡോണ ഓഫ് ദി മിൽക്കിന് സമാനമാണ്. ഇതിന്റെ രചനാകാലം ഒരുപക്ഷേ, ഇത് ഒന്നോ രണ്ടോ വർഷം മുമ്പ് ആയിരിക്കാമെന്ന് കരുതപ്പെടുന്നു.

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 
സാന്ദ്രോ ബോട്ടിസെല്ലി

ആദ്യകാല ഇറ്റാലിയൻ നവോത്ഥാനചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻ‌ടൈൻ‌ സ്കൂളിൽ‌ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ചായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.

കുറിപ്പുകൾ

തിരുത്തുക
  1. Legouix, 32
  2. Legouix, 32
  • Legouix, Susan, Botticelli, 2004 (revd edn), Chaucer Press, ISBN 1904449212

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക