മഡെ സ്നാന
കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ ഭക്ഷണം കഴിച്ച ഇലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന അനാചാരമാണ് മഡെ മഡെ സ്നാന അഥവാ മഡെ സ്നാന.ത്വക് രോഗങ്ങൾ ഭേദമാകുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ബ്രാഹ്മണരുടെ എച്ചിലിലയിൽ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാർ ഉരുളുന്നത്. കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമുൾപ്പെടെ കർണാടകത്തിലെ വിവിധ ക്ഷേത്രങ്ങളിൽ മഡെ സ്നാനയും പന്തി ഭോജനവും ആചരിച്ചു വരുന്നു[1][2]. ക്ഷേത്രങ്ങളിൽ ഉയർന്നജാതിക്കാർക്കും കീഴ്ജാതിക്കാർക്കും വ്യത്യസ്ത പന്തിയിൽ ഭക്ഷണം വിളമ്പുന്ന പന്തി ഭോജനം കർണാടകത്തിലെ ഇരുനൂറ്റി അമ്പതോളം ക്ഷേത്രങ്ങളിൽ നടക്കുന്ന ആചാരമാണ്. ദക്ഷിണ കർണാടകത്തിലെ സുള്യ താലൂക്കിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 500 വർഷമായി തുടരുന്ന ആചാരമാണിത്.[3] ബ്രാഹ്മണന്റെ എച്ചിലിലയിൽ നീന്തിയാൽ സർവരോഗങ്ങളും ശമിക്കും എന്നതാണ് ഈ ആചാരത്തിനടിസ്ഥാനം. ആദ്യകാലങ്ങളിൽ ഇതുമൂലം ചർമരോഗങ്ങൾ മാറുമെന്നും മോക്ഷം ലഭിക്കുമെന്നുമായിരുന്നു വിശ്വാസം എന്നാൽ പിന്നീട് ഇത് കുഷ്ഠം മാത്രമല്ല, ശ്വാസം മുട്ടൽ, കാൻസർ, ഹൃദ്രോഗം തുടങ്ങി എല്ലാ രോഗങ്ങളും ശമിക്കും എന്ന രീതിയിലായി പ്രചാരങ്ങൾ.[4]
ചടങ്ങ്
തിരുത്തുകചതുർഥി, പഞ്ചമി, ഷഷ്‌ഠി ദിവസങ്ങളിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്കു രണ്ട് മണിയോടെ ബ്രാഹ്‌മണ കുടുംബങ്ങൾ കൂട്ടമായി ക്ഷേത്രത്തിനകത്തു കയറി വാതിലടച്ച് ഇലയിട്ടു സദ്യയുണ്ണുന്നു. ഈ സദ്യ കഴിഞ്ഞ് ബ്രാഹ്മണർ കൈകഴുകിക്കഴിയുമ്പോൾ പുറത്തു കാത്തു നിൽക്കുന്ന ഭക്തർ കൂട്ടമായി ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറുന്നു. ഇവർ ഭക്‌തിയോടെ ബ്രാഹ്മണരുടെ എച്ചിലിലകൾക്കു മുകളിൽ കിടന്ന് ശയനപ്രദക്ഷിണം നടത്തുന്നു.[5]
ഐതിഹ്യം
തിരുത്തുകകുമാരധാര നദിയുടെ തീരത്തായാണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുമാരധാര നദി സൃഷ്ടിക്കപ്പെട്ടതുതന്നെ താരകാസുരനെ വധിച്ച ഗണപതിയുടെ ആയുധം കഴുകാനാണെന്നാണ് പുരാവൃത്തം. കുമാരപർവതത്തിൽ ആരംഭിക്കുന്ന നദിയാണിത്. ഈ കുമാരപർവതത്തിൽ സന്യാസിമാരുടെ ഹോമം നടന്നിരുന്നതിനാൽ ഹോമത്തിൽ നിന്നും ഒഴുകി വന്നിരുന്ന ദ്രവ്യങ്ങളാൽ നദി പുണ്യനദിയായി മാറി. അങ്ങനെ ഔഷധ മൂല്യമുള്ള നദിയിൽ കുളിച്ചാൽ രോഗശമനം ഉണ്ടാകുമെന്നതാണ് ഇതിലെ യഥാർഥ മിത്ത്.[4]
പിന്നീട് ദ്വാപരയുഗത്തിലെ കൃഷ്ണനുമായി ബന്ധപ്പെടുത്തി ഈ ഐതിഹ്യം വികസിക്കുന്നു. കൃഷ്ണന്റെ മകനായ സാംബൻ ഒരിക്കൽ ഒരു കാട്ടുസ്ത്രീയെ ആക്രമിച്ചതിലൂടെ മഹർഷിമാർ അദ്ദേഹത്തിന്റെ രൂപം വികൃതമാകാൻ കുഷ്ഠരോഗം ബാധിക്കട്ടെയെന്ന് ശപിച്ചു. സാംബന് കുഷ്ഠരോഗം പിടിപെട്ടത് നാരദമഹർഷിക്ക് സഹിക്കാനായില്ല. അതിനാൽ സാബനോട് കുമാരധാര നദിയിൽ പോയി കുളിക്കാനും ശേഷം തീരത്തെ മണ്ണ് ശരീരത്തിൽ പുരട്ടി ബ്രാഹ്മണന്റെ എച്ചിലിലയിൽ കിടന്ന് ഉരുളാനും നിർദ്ദേശിച്ചു. ഇപ്രകാരം അനുഷ്ഠിച്ച സാംബന് തന്റെ പൂർവ്വ രൂപം തിരിച്ചു കിട്ടുകയും രോഗമുക്തി കൈവരിക്കുകയും ചെയ്തു.[4]
പ്രതിഷേധങ്ങൾ
തിരുത്തുകവിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അവർ ഹൈക്കോടതിയിൽ നൽകിയ കേസിൽ മഡെ സ്നാനയ്ക്കു പകരം പൂജചെയ്ത ഇലയിൽ ഉരുളുന്ന യദേ സ്നാന നടത്താൻ അനുമതി നൽകണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ, സുപ്രീംകോടതി വിധി സ്റ്റേചെയ്തതോടെ കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പിക്ഷേത്രമുൾപ്പെടെ കർണാടകത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വീണ്ടും മഡെ സ്നാന ആചരിച്ചു.[6]
സി.പി.ഐ. എം, ഡിവൈഎഫ്ഐ, പിന്നോക്കജാതി ജാഗൃത വേദികെ എന്നീ സംഘടനകളുടെ നേതൃത്ത്വത്തിൽ 2012 ഡിസംബറിൽ നടന്ന പ്രതിഷേധ റാലിക്കു നേരെ നടന്ന ലാത്തി ചാർജ്ജിൽ ഒട്ടേറെപ്പേർക്ക് പരുക്ക് പറ്റിയിരുന്നു.[7]
ആർ.എസ്.എസ് അടക്കമുള്ള ഹിന്ദു സംഘടനകളും മഡെ സ്നാനം നിരോധിക്കണം എന്ന നിലപാടാണ് എടുത്തിട്ടുള്ളത് [8]
നിരോധനം
തിരുത്തുകശക്തമായ എതിർപ്പുകളെത്തുടർന്ന് കർണ്ണാടക സർക്കാർ ഈ ആചാരം നിരോധിച്ചു. എന്നാൽ ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അതിന്മേൽ ക്ഷേത്രത്തിനുള്ളിൽനിന്നു നേരിട്ടുനൽകുന്ന പ്രസാദത്തിൽ ഭക്‌തർക്ക് ഉരുളാൻ അവസരം നൽകുക എന്ന് നിർദ്ദേശം നൽകി.[5] എന്നാൽ, ഇതിനെതിരെ ചില ഭക്‌തർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും 2012 ഡിസംബർ 12-നു ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുകയും സർക്കാർ തീരുമാനം തുടരാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/stir-planned-against-pankti-bheda-made-snana-in-udupi/article4231230.ece
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 732. 2012 മാർച്ച് 05. Retrieved 2013 മെയ് 05.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ SC stays controversial rituals "urulu seve" and "made snana" at temple
- ↑ 4.0 4.1 4.2 ഇതുവഴി ചാതുർവർണ്യം തിരിച്ചുവരുന്നു, മാധ്യമം
- ↑ 5.0 5.1 അനാചാരത്തിനെതിരേ പ്രതിഷേധം ശക്‌തം, മംഗളം
- ↑ http://www.deshabhimani.com/newscontent.php?id=244322
- ↑ http://www.deccanherald.com/content/301404/cpm-rally-against-made-snana.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-13. Retrieved 2013-12-07.