ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

25 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് മട്ടിപ്പൊങ്ങില്യം. (ശാസ്ത്രീയനാമം: Ailanthus excelsa). മട്ടി, പൊങ്ങില്യം, പെരുപ്പി, പെരുമരം, സാലി, പീമരം, പീനാറി എന്നെല്ലാം പേരുകളുണ്ട്. ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ പുറം തൊലി മഞ്ഞ കലർന്ന നിറത്തിൽ കാണപ്പെടുന്നു. ഇലകൾ ഏകാന്തരക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ശിഖരാഗ്രങ്ങളിൽ ശാഖോപശാഖകളായി കുലയായി പൂക്കൾ ഉണ്ടാകുന്നു. ഇളം മഞ്ഞ നിറത്തിൽ ഉണ്ടാകുന്ന പൂക്കൾക്ക് വളരെയധികം ദുർഗന്ധവും ഉണ്ടാകും. കായ്കളുടെ പുറം ഭാഗം മിനുസമുള്ളതും വരകൾ ഉള്ളതുമാണ്. Phyllocnistis hagnopa എന്ന നിശാശലഭം മട്ടിയുടെ ഇലകളാണ് ആഹരിക്കുന്നത്[1].

മട്ടിപ്പൊങ്ങില്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Ailanthus

Species:
A. excelsa
Binomial name
Ailanthus excelsa
Roxb.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തികതം, കഷായം

ഗുണം :രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

മരത്തൊലി [2]

  1. http://www.gracillariidae.net/
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മട്ടിപ്പൊങ്ങില്യം&oldid=3639970" എന്ന താളിൽനിന്ന് ശേഖരിച്ചത്