സംഘകാലത്ത് കേരളത്തിൽ നിലവിലിരുന്ന രസകരമായ ഒരാചാരമാണ്‌ മടലേറൽ. പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടാൽ നിരാശാകാമുകൻ തന്റെ പ്രണയം തെരുവീഥിയിൽ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മടൽ കൊണ്ടുണ്ടാക്കിയ ഒരു പൊയ്ക്കുതിരപ്പുറത്തുകയറി മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്നു. പ്രണയ വിവാഹങ്ങളും രക്ഷിതാക്കൾ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളും അക്കാലത്തുണ്ടായിരുന്നു. രക്ഷിതാക്കൾ ഏർപ്പെടുത്തിയ വിവാഹം (കർപ്പ്) ഇഷ്ടപ്പെടാത്തവർ ഒളിച്ചോടിപ്പോയി രഹസ്യമായി വിവാഹിതരാകും(കളവ്). വിവാഹദിവസം വധു അന്നുവരെ ധരിച്ചിരുന്ന കാൽത്തള മാറ്റി വരൻ നൽകുന്ന കാൽത്തള ധരിക്കും. ഇതായിരുന്നു വിവാഹത്തിന്റെ പ്രധാനചടങ്ങായ ചിലമ്പുകഴിനോമ്പ്.

"https://ml.wikipedia.org/w/index.php?title=മടലേറൽ&oldid=835998" എന്ന താളിൽനിന്ന് ശേഖരിച്ചത്