ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ എല്ലാ നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞ വളയൻ കൽക്കാരി. (ശാസ്ത്രീയനാമം: Glyptothorax madraspatanum). അലങ്കാരമത്സ്യമായും ഉപയോഗിക്കുന്നുണ്ട്. ആദിവാസി സമൂഹം ഈ മത്സ്യത്തെ ഭക്ഷിക്കാറുണ്ട്[അവലംബം ആവശ്യമാണ്].

Glyptothorax madraspatanum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Genus:
Species:
G. madraspatanum
Binomial name
Glyptothorax madraspatanum

നാമകരണം

തിരുത്തുക

1873ൽ ഡോ. ഫ്രാൻസിസ് ഡേ, ഭാവാനിപ്പുഴയിൽ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തി നാമകരണം നടത്തുന്നത്. അന്ന് മദ്രാസ് പ്രവശ്യയ്ക്ക് കീഴിലുള്ള സ്ഥലമായതുകൊണ്ട് മദ്രാസ് പട്ടണം എന്ന് ശാസ്തനാമവും കൊടുത്തു.

ശരീരപ്രകൃതി

തിരുത്തുക

ശരീരം നീണ്ടതും ശിരോഭാഗം പരന്നതുമാണ്. ശരീരത്തിന്റെ അടിസ്ഥാന നിറം കറുപ്പാണ്. അടിവശത്തിന് മാംസത്തിന്റെ നിറവും. സ്വർണ്ണ നിറത്തിലുള്ള വീതിയുള്ള മൂന്ന് വളയങ്ങളുണ്ട്. ചിറകുകൾക്ക് കരിമഷി നിറമാണ്. പരമാവധി വലിപ്പം 11.5 സെന്റിമീറ്റർ.

"https://ml.wikipedia.org/w/index.php?title=മഞ്ഞ_വളയൻ_കൽക്കാരി&oldid=3141643" എന്ന താളിൽനിന്ന് ശേഖരിച്ചത്