മഞ്ഞരളി
മെക്സിക്കോയിലും മധ്യ അമേരിക്കയിലും ഉടനീളമുള്ള ഒരു വൃക്ഷ സസ്യം
ഒരു ചെറിയ വൃക്ഷമാണ് മഞ്ഞരളി അഥവാ മഞ്ഞഅരളി. (ശാസ്ത്രീയനാമം: Cascabela thevetia). തെക്കേ അമേരിക്കൻ വംശജനായ ഇത് നിത്യഹരിതമായ ഇടത്തരം വൃക്ഷമാണ്. ജലനഷ്ടം കുറയ്ക്കാൻ ഇലകളുടെ മീതെ ചെറിയൊരു മെഴുക് ആവരണം ഉണ്ടായിരിക്കും. ചെടി മുഴുവൻ വിഷമയമാണ്. നട്ടെല്ലുള്ള ജീവികൾക്കെല്ലാം ഈ ചെടി വിഷമാണ്, എന്നാൽ ചില പക്ഷികൾ യാതൊരു പ്രശ്നവുമില്ലാതെ ഇതു തിന്നാറുണ്ട്. ഇതിന്റെ പാലുപോലുള്ള കറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന തെവെറ്റിൻ ഹൃദയത്തെ പ്രചോദിപ്പിക്കുന്ന ഒരു ഔഷധമാണ്. ഒരു അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇതൊരു ബീജനാശകാരിയായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരിലും ഒരു പുംബീജനാശകാരിയായി ഇതിനെ കൊണ്ടുവരാൻ കഴിഞ്ഞേക്കും. ജൈവകീടനാശിനിയായും മഞ്ഞരളിയുടെ കറ ഉപയോഗിക്കുന്നു. ചെടിയുടെ ഭാഗങ്ങൾ കത്തിച്ചാലുണ്ടാകുന്ന പുക പോലും വിഷമാണ്. [1]
മഞ്ഞരളി ( kolambi) | |
---|---|
Yellow Oleander flowers and leaves | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. thevetia
|
Binomial name | |
Cascabela thevetia (L.) Lippold
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
ആപ്രിക്കോട്ട് നിറമുള്ള പൂവ്
-
കായ
-
വിത്തുകൾ
-
ഇലകൾ
-
വെള്ള പൂക്കളുള്ള ഇനം
-
ചെടി
-
കായ്കൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] വിശദമായി പ്രതിപാദിക്കുന്ന ലേഖനം
- http://www.rootsimple.com/2009/06/least-favorite-plant-yellow-oleander.html Archived 2012-10-28 at the Wayback Machine.
- [2] ചിത്രങ്ങൾ
Cascabela thevetia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.