മഞ്ജുശ്രീ
മഹായാനബുദ്ധമതത്തിൽ ധ്യാനവും അതീന്ദ്രിയജ്ഞാനവുമായി ബന്ധപ്പെട്ട ഒരു ബോധിസത്വനാണു് മഞ്ജുശ്രീ[1]. മഞ്ജുശ്രീകുമാരഭൂതൻ എന്നും ഈ അവതാരദേവത അറിയപ്പെടുന്നു.[2]
മഞ്ജുശ്രീ | |||||
Tibetan name | |||||
---|---|---|---|---|---|
Tibetan | འཇམ་དཔལ་དབྱངས། | ||||
| |||||
Vietnamese name | |||||
Vietnamese alphabet | Văn-thù-sư-lợi | ||||
Thai name | |||||
Thai | พระมัญชุศรีโพธิสัตว์ | ||||
Korean name | |||||
Hangul | 문수보살 | ||||
Hanja | 文殊師利 | ||||
Mongolian name | |||||
Mongolian Cyrillic | Зөөлөн эгшигт | ||||
Mongolian script | ᠵᠦᠭᠡᠯᠡᠨ ᠡᠭᠰᠢᠭᠲᠦ | ||||
Tamil name | |||||
Tamil | மஞ்சுஸ்ரீ | ||||
Sanskrit name | |||||
Sanskrit | Mañjuśrī | ||||
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 639 name/ISO 639-5' not found name | |||||
[[ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 639 name/ISO 639-5' not found language|ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 639 name/ISO 639-5' not found]] | [মঞ্জুশ্রী] Error: {{Lang}}: unrecognized language tag: Bengali (help) | ||||
Nepal Bhasa name | |||||
Nepal Bhasa | मञ्जुश्री | ||||
മലയാളം name | |||||
മലയാളം | മഞ്ജുശ്രീ |
പ്രതീകങ്ങൾ
തിരുത്തുകവലതുകയ്യിൽ അഗ്നി വമിക്കുന്ന ഒരു വാൾ പിടിച്ചുകൊണ്ട് ധ്യാനാവസ്ഥയിൽ ഇരിക്കുന്ന ഒരു ബോധിസത്വരൂപമായാണു് മഞ്ജുശ്രീയുടെ ബിംബങ്ങൾ കാണപ്പെടുന്നതു്. അജ്ഞാനത്തേയും ദ്വൈതത്തേയും അറുത്തുമുറിച്ച് ഇല്ലാതാക്കുന്ന ആയുധമാണു് ഈ വാൾ എന്നു സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇടതുകയ്യിലുള്ള താമരപ്പൂവ് ഒരു ലിഖിതത്തെ താങ്ങിയിരിക്കുന്നു. പ്രജ്ഞാപാരമിതാ സൂത്രം ആണു് ഈ ലിഖിതത്തിൽ അടങ്ങിയിരിക്കുന്നതു്. നീല വർണ്ണത്തിലുള്ള ഒരു സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതായോ സിംഹത്തോലിൽ ഇരിക്കുന്നതായോ മഞ്ജുശ്രീയെ ചിത്രീകരിച്ചിട്ടുണ്ടു്. ബുദ്ധിയേയും വികാരങ്ങളേയും നിയന്ത്രിച്ച് അതിനുപരി ജീവനെ ഉയർത്തുക എന്നാണീ പ്രതീകത്തിന്റെ അർത്ഥം.
ടിബറ്റൻ ബുദ്ധമതശാഖയിൽ പലപ്പോഴും മഞ്ജുശ്രീ, അവലോകിതേശ്വരൻ, വജ്രപാണി എന്നിവരെ ത്രിമൂർത്തികളായി ചിത്രീകരിച്ച വിഗ്രഹങ്ങൾ കാണാം.
അവലംബം
തിരുത്തുക- ↑ Lopez Jr., Donald S. (2001). The Story of Buddhism: A Concise Guide to its History and Teachings. New York, USA: HarperSanFrancisco. ISBN 0-06-069976-0 (cloth) P.260.
- ↑ Keown, Damien (editor) with Hodge, Stephen; Jones, Charles; Tinti, Paola (2003). A Dictionary of Buddhism. Oxford, UK: Oxford University Press. ISBN 0-19-860560-9 p.172.