ജോർദാൻ രാഷ്ട്രീയ പ്രവർത്തകയും ബിസിനസ്സുകാരിയുമാണ് മജ്ദ് ഷ്വീഖ (English: Majd Shweikeh) 2015 മാർച്ച് മുതൽ ജോർദാൻ ഇൻഫൊർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി മന്ത്രിയായിരുന്നു. ഓറഞ്ച് മെബൈൽ, വിടിഇഎൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഔദ്യോഗിക ജിവിതം

തിരുത്തുക

ജോർദാനിലെ യർമൂക് സർവ്വകലാശാലയിൽ നിന്ന് ഫിനാൻസിൽ ബിരുദം നേടി.[1] 2000-2008 ഓറഞ്ച് മൊബൈൽ കമ്പനിയുടെ സിഎഫ്ഒ ആയി പ്രവർത്തിച്ചു. പിന്നീട് ഓറഞ്ച് മൊബൈലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി. കൂടാതെ, ജോർദാൻ ടെലികോം ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. 2010 ജൂലൈയിൽ വിടെലിന്റെ സിഇഒആയി.[1]

2015 മാർച്ച് രണ്ടിന് അബ്ദുള്ള എൻസൗർ മന്ത്രിസഭയിൽ ഇൻഫോർമേഷൻ-കമ്മ്യൂണിക്കേഷൻ ടെക്‌നോളജി മന്ത്രിയായി.[2] പൊതുമേഖല വികസന മന്ത്രാലയത്തിന്റെ ചുമതലയും ഇവർക്കായിരുന്നു.[3] 29 അംഗ ജോർദാൻ മന്ത്രിസഭയിലെ രണ്ടു വനിതകളിൽ ഒരാളായിരുന്നു ഷ്വീഖ.[4]

  1. 1.0 1.1 "An Interview with Majd Shweikeh, Group CEO VTEL Middle East & Africa". Global Invest Her. 22 April 2013. Archived from the original on 2016-02-20. Retrieved 9 November 2016.
  2. Omar Obeidat (2 March 2015). "Cabinet reshuffle sees five ministers in, four out". The Jordan Times. Retrieved 3 March 2015.
  3. "Profiles of New Ministers" (PDF). The Jordan Times. Retrieved 9 November 2016.
  4. Omar Obeidat (29 September 2016). "Mulki's new government sworn in". The Jordan Times. Retrieved 9 November 2016.
"https://ml.wikipedia.org/w/index.php?title=മജ്ദ്_ഷ്വീഖ&oldid=3639907" എന്ന താളിൽനിന്ന് ശേഖരിച്ചത്