മജീഷ്യൻ ആർ. സി. ബോസ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2022 മേയ്) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 മേയ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധുനിക ജാലവിദ്യാ രംഗത്ത് ശ്രദ്ധേയനായ മാന്ത്രികനാണ് ആർ. സി. ബോസ് എന്ന ആർ. ചന്ദ്രബോസ്. ക്ലോസപ്പ് മാജിക്കിലും സ്റ്റേജ് ഇല്യൂഷൻ വിഭാഗത്തിലും ഒരുപോലെ തൽപരനാണ്.
ജീവിത രേഖ കൊല്ലം ജില്ലയിൽ പെരിനാട് വില്ലേജിൽ നാട്ടുവാതുക്കൽ എന്ന സ്ഥലത്ത് 1970 മെയ് 30 ന് ജനിച്ചു. അച്ഛൻ രാമകൃഷ്ണൻ അമ്മ ശാന്ത. രണ്ട് സഹോദരന്മാർ. കേരളപുരം ഗവൺമെന്റ് എച്ച്. എസ്സ്, ടി. കെ. എം. ആർട്‌സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ മാജിക്കിലും ചിത്രകലയിലും താല്പര്യം. 15-ാം വയസ്സിൽ ആദ്യ മാന്ത്രിക പ്രകടനം. തുടർന്ന് ചെറുതും വലുതുമായി അയ്യായിരത്തിലധികം വേദികളിൽ മാന്ത്രിക പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2006 ഇന്ത്യയിലെ മുന്നൂറോളം മാന്ത്രികരെ പങ്കെടുപ്പിച്ച് ആൾ ഇന്ത്യ മാജിക് കൺവെൻഷൻ സംഘടിപ്പിച്ചു. തുടർന്ന് 2019 ൽ വീണ്ടും ഇന്ത്യയിലെ നാനൂറോളം മന്ത്രികരെ പങ്കെടുപ്പിച്ചുകൊണ്ട് മാജിക് കൺവെൻഷൻ സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലുള്ള സോംഗ് ആന്റ് ഡ്രാമ ഡിവിഷന്റെ മാന്ത്രിക കലാകാരനായി നെഹ്‌റു യുവകേന്ദ്ര, ഫീൽഡ് പബ്ലിസിറ്റി ഓഫീസ്, തുടങ്ങിയവയ്ക്ക് വേണ്ടി കേരളത്തിലുടനീളം അനേകം പ്രോഗ്രാമുകൾ നടത്തി. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയ്ക്ക് വേണ്ടി കേരളത്തിലുടനീളം എല്ലാ ജില്ലകളിലും അഞ്ഞൂറിലധികം എയ്ഡ്‌സ് ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടുണ്ട്. മാന്ത്രികരുടെ ഉന്നമനത്തിനും പഠനത്തിനും ഷോ അവതരിപ്പിക്കുന്നതിനും വേണ്ടി നാട്ടുവാതുക്കൽ മാജിക് എന്റർടൈനേഴ്‌സ് സ്ഥാപനം 1990 ൽ സ്ഥാപിച്ചു. 2022 മാജിക് അക്കാദമി എന്ന പേരിൽ പുനർനാമകരണം നടത്തി പ്രവർത്തിച്ചുവരുന്നു. 2006 ൽ ഐതീഹജാലം എന്ന മാജിക് ഡ്രാമ ഡിസൈൻ ചെയ്ത് വേദികളിൽ അവതരിപ്പിച്ചു. വിസ്മയം മാജിക് ഷോപ്പ് എന്ന പേരിൽ മാജിക് ഉപകരണങ്ങളുടെ നിർമ്മിതി വിൽപ്പന ഇവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. കൊല്ലം മജീഷ്യൻസ് അസോസിയേഷൻ എന്ന സംഘടനയുടെ പ്രവർത്തകനാണ്.
പുസ്തകങ്ങൾ : നിങ്ങക്ക് ഒരുലക്ഷം രൂപ- മാജിക്കും ദിവ്യാത്ഭുതങ്ങളും,
ദിവ്യാത്ഭുതങ്ങൾ
പുരസ്‌കാരങ്ങൾ : ഇന്ദ്രജാല പുരസ്‌കാരം 2019, ബസ്റ്റ് ഓഫ് ഇന്ത്യാ റെക്കോർഡ് 2019