മണ്ണ് കൊണ്ടുള്ള ഒരുതരം പാത്രമാണ് 'മങ്ങണം'. 'മൺകിണ്ണം' എന്ന പദം ലോപിച്ച് മങ്ങണം ആയിത്തീർന്നതാവാം. വടക്കൻ കേരളത്തിൽ; പ്രത്യേകിച്ച് കാസർകോഡ് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിച്ചുവരുന്നു. നഗരവാസികൾക്ക് പരിചയപ്പെടുത്തുന്നതിന് കാർഷികോപകരണങ്ങളുടെയും നാട്ടറിവുകളുടേയും പ്രദർശനങ്ങളിൽ ഇത് ഉൽപ്പെടുത്താറുണ്ട് [1]., [2]

മങ്ങണം
പാലക്കുന്ന് കലംകനിപ്പ് ഉത്സവത്തിന് മങ്ങണത്തിൽ നേർച്ചക്കഞ്ഞി നൽകുന്നു

കുശവസമുദായത്തിൽപ്പെട്ടവരാണ് കുലത്തൊഴിലായി മങ്ങണം നിർമ്മിക്കുന്നത്. കളിമണ്ണ് കുഴച്ച് കിണ്ണത്തിന്റെ ആകൃതിയിൽ പാത്രം നിർമ്മിച്ചശേഷം, ചൂളയിൽ ചുട്ടെടുക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ ഇത്തരം പാത്രങ്ങൾ, ആയുർവ്വേദചികിത്സകരും മറ്റും ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

  1. http://suprabhaatham.com/rec/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8B%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8D/
  2. http://www.mathrubhumi.com/kasaragod/malayalam-news/poyinachi-1.1289049[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മങ്ങണം&oldid=3798894" എന്ന താളിൽനിന്ന് ശേഖരിച്ചത്