ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു മങ്കട ടി. അബ്ദുൽ അസീസ് മൗലവി[1]. ആശയപരമായി മുസ്ലിം ലീഗിനോടും മുജാഹിദ് പ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി മങ്കട മൗലവി. അറബിക് അദ്ധ്യാപകനായി കേരളത്തിലെ വിവധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1]. കാലിക്കറ്റ് സർ‌വകലാശാലയുടെ അറബിക് ടെക്സ്റ്റ് ബുക് എക്സ്പെർട്ട് കമ്മിറ്റിയിൽ അംഗമായിരുന്നു. ചന്ദ്രിക പത്രത്തിന്റെ മുഖ്യപത്രാധിപരും വർത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.

മങ്കട ടി. അബ്ദുൽ അസീസ്
മങ്കട ടി. അബ്ദുൽ അസീസ് മൗലവി
ജനനം1931 ജൂലൈ 15
മരണം2007 ആഗസ്റ്റ് 12
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ

ജീവിതരേഖ

തിരുത്തുക

1931 ജൂലൈ 15 ന്‌ മങ്കട തയ്യിൽ കമ്മാലി മുസ്ല്യാരുടെ മകനായി ജനനം.[2]. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് അഫ്‌ളലുൽ ഉലമ പസ്സായ അസീസ് മൗലവി, അലീഗഡ് മുസ്ലിം സർ‌വകലാശാലയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി. റൗദത്തുൽ ഉലൂം അറബിക് കോളേജ്, പെരിന്തൽമണ്ണ ഗവ.ഹൈസ്കൂൾ, കോഴിക്കോട് ഗവ.ആർട്ട്സ് കോളേജ്, പൊന്നാനി എം.ഇ.എസ്. കോളേജ്, മമ്പാട് എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ അറബിക് ഭാഷാദ്ധ്യാപകനായി ജോലിചെയ്തു. കോഴിക്കോട് സർ‌വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഓഫ് ലാംങ്കേജ്സ് അംഗം, യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയർ പ്രൊഫസർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ പദവികൾ വഹിച്ചു. 2007 ആഗസ്റ്റ് 12 നു തന്റെ 76-ആം വയസ്സിൽ മരണപ്പെട്ടു.

ഗ്രന്ഥങ്ങൾ

തിരുത്തുക
  • ഇബ്നു ബത്തൂതയുടെ സഞ്ചാരകഥ
  • കേരള മുസ്ലിം ചരിത്രം:കാണാത്ത കണ്ണികൾ
  • സാമൂതിരിക്ക് സമർപ്പിച്ച അറബി മഹാകാവ്യം
  • ഗാന്ധിജിയുടെ മതമൗലികവാദം ഒരു വിലയിരുത്തൽ
  • ആവിഷ്കാര സ്വാതന്ത്ര്യം:ഒരു ചർച്ച
  • മുസ്ലിം ചിന്താപ്രസ്ഥാനങ്ങൾ
  • എന്റെ സൗദീ കാഴ്ച
  1. 1.0 1.1 "ഹിന്ദു ഓൺലൈൻ-knm president passes away". Archived from the original on 2008-11-02. Retrieved 2010-07-06.
  2. മങ്കട അസീസ് മൗലവി:വേദിയിൽ വിവാദം,വ്യക്തിബന്ധത്തിൽ സൗഹൃദം" Archived 2021-08-25 at the Wayback Machine.-ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അനുസ്മരണം പ്രബോധനം വാരികയിൽ 25/08/2007

പുറം കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മങ്കട_ടി._അബ്ദുൽ_അസീസ്&oldid=3984796" എന്ന താളിൽനിന്ന് ശേഖരിച്ചത്