അലൂമിനിയം മഗ്നീഷ്യവുമായി കൂട്ടുചേർന്നുണ്ടാവുന്ന സങ്കരലോഹമാണ് മഗ്നേലിയം. ഇതിൽ വളരെ ചെറിയ അളവിൽ ചെമ്പ്, നിക്കൽ‍, ടിൻ എന്നിവ കാണാറുണ്ട്.[1] ഘനത്വം കുറഞ്ഞ ഈ ലോഹസങ്കരം പ്രകാശത്തിന്റെയും അൾട്രാവയലറ്റ് വികിരണങ്ങളുടെയും നല്ല പ്രതിഫലകം ആണ്. വിമാനങ്ങളുടെയും വാഹനങ്ങളുടെയും ഘടകഭാഗങ്ങൾ നിർമ്മിക്കാനായി മഗ്നേലിയം വ്യാപകമായി ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

  1. Jones, Franklin D. (1954), Engineering Encyclopedia, vol. 2, Industrial Press, p. 782, ISBN 978-1-4067-0137-1.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഗ്നേലിയം&oldid=3927510" എന്ന താളിൽനിന്ന് ശേഖരിച്ചത്